അഫ്ഗാന്‍ അഭയാര്‍ത്ഥികളെ പാകിസ്ഥാന്‍ ബലം പ്രയോഗിച്ച് തിരിച്ചയയ്ക്കുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2017 03:47 PM |
Last Updated: 23rd February 2017 10:28 AM | A+A A- |

അഫ്ഗാനിസ്ഥാനില്‍ നിനും എത്തിയ അഭയാര്‍ത്ഥികളെ പാകിസ്ഥാന്‍ ബലം പ്രയോഗിച്ച് തിരികെ അയയ്ക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മനുഷ്യാവകാശ സംഘടനയായ ഹ്യുൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് പാകിസ്ഥാന്‍ അഭയാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും കൂട്ടമായി തിരികെ അയയ്ക്കുന്നതായി പറയുന്നത്. ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ പാകിസ്ഥാന്‍ സമ്മര്‍ദ്ദം ചെലസുത്തുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇത് ലോകത്തെ ഏറ്റവും വലിയ ബലപ്രയോഗ തിരിച്ചയപ്പാണ് എന്ന് 76 പേജുകളുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാന്‍ പട്ടാളവും പൊലീസും പാതിരാത്രിയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എത്തി ഭീഷണിപ്പെടുത്തുന്നത് പതിവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആര്‍ ഈ വഷയത്തില്‍ കാര്യക്ഷമമായി ഇടപെടുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്യുന്നത്. യുഎന്‍ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന രണ്ടാമത്തെ രാജ്യമാണ് അഫ്ഗാനിസ്ഥാന്‍.