മാധ്യമങ്ങള്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളെന്ന് ട്രംപ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2017 04:52 PM |
Last Updated: 18th February 2017 04:52 PM | A+A A- |

വാഷിങ്ടണ്‍: മാധ്യമങ്ങള്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് മാധ്യമങ്ങളെ ട്രംപ് വിമര്‍ശിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ്, എന്‍.ബി.സി ന്യൂസ്, എ.ബി.സി, സി.ബി.സി, സി.എന്‍.എന്‍ എന്നീ മാധ്യമങ്ങള്‍ തെന്റ ശത്രുക്കളല്ല. എന്നാല്‍, അവര്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ട്രംപിെന്റ ചെയ്തികളെ രൂക്ഷമായി വിമര്‍ശിച്ച് മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതാണ് മാധ്യമങ്ങള്‍ക്ക് നേരെ തിരിയാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. തനിക്ക് ഇഷ്ടമുള്ളത് മാത്രം പറയുന്ന മാധ്യമങ്ങളെ പിന്തുണക്കുകയും മറ്റുള്ളവയെ എതിര്‍ക്കുകയും ചെയ്യുന്ന നയമാണ് ട്രംപ് പിന്തുടരുന്നതെന്ന് വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും ട്രംപ് രൂക്ഷ ഭാഷയില്‍ മാധ്യമങ്ങളെ കടന്നാക്രമിച്ചിരുന്നു.