മരണമണികള്‍ മുഴങ്ങിയിരുന്ന ഹിറ്റ്‌ലറുടെ ഫോണിനായും കോടികള്‍

ആറ് കോടിയിലധികം രൂപയ്ക്കാണ് മരണമണികള്‍ മുഴങ്ങിയിരുന്ന ഫോണ്‍ ലേലത്തില്‍ വാങ്ങിയിരിക്കുന്നത്‌ 
മരണമണികള്‍ മുഴങ്ങിയിരുന്ന ഹിറ്റ്‌ലറുടെ ഫോണിനായും കോടികള്‍

വാഷിങ്ടണ്‍: രണ്ടാം ലോക മഹായുദ്ധ കാലത്തെ കൂട്ടക്കുരുതിക്ക് ഹിറ്റ്‌ലര്‍ ആഹ്വാനം നല്‍കിയിരുന്ന ടെലിഫോണിന്റെ ലേലവും ചരിത്രത്തിലേക്ക്. സര്‍വനാശത്തിനായി ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ പതിനാറ് കോടിയിലധികം രൂപയ്ക്കാണ് ലേലത്തില്‍ പോയത്. 

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന രണ്ട് വര്‍ഷങ്ങളില്‍ ഈ ഫോണിലൂടെയായിരുന്നു ഹിറ്റ്‌ലര്‍ തന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയത്. ഹിറ്റ്‌ലര്‍ ഒളിച്ചുകഴിഞ്ഞിരുന്ന ബെര്‍ലിനിലെ രഹസ്യ സങ്കേതത്തില്‍ നിന്നും,
 1945ലെ ജര്‍മ്മനിയുടെ തകര്‍ച്ചയ്ക്ക് ശേഷമാണ് മരണമണികള്‍ മുഴങ്ങിയിരുന്ന ഫോണ്‍ കണ്ടെത്തുന്നത്. 

ഹിറ്റ്‌ലറുടെ ഫോണ്‍ ലേലത്തിലൂടെ സ്വന്തമാക്കിയ വ്യക്തിയുടെ വിവരങ്ങള്‍ അലക്‌സാണ്ടര്‍ ഹിസ്‌റ്റോറിക്കല്‍ ഹൗസ് പുറത്തുവിട്ടിട്ടില്ല. ഒരു ലക്ഷം ഡോളറായിരുന്നു ചരിത്രത്തിന്റെ ഭാഗമായ ഫോണിന്റെ അടിസ്ഥാന ലേല തുകയായി നിശ്ചയിച്ചിരുന്നത്. 

എഴുപതു വര്‍ഷത്തിലധികം പഴക്കമുള്ള ഫോണ്‍ റഷ്യന്‍ ഉദ്യോഗസ്ഥര്‍
 ബ്രിട്ടീഷ് ബ്രിഗേഡിയര്‍ സര്‍ റാഫ് റെയ്‌നര്‍ക്ക് നല്‍കുകയും, അദ്ധേഹത്തിന്റെ മകനത് പിന്നീട് വില്‍പ്പനയ്ക്കായി വയ്ക്കുകയുമായിരുന്നു. ഹിറ്റ്‌ലറിന്റെ പേഴ്‌സണല്‍ ഫോണ്‍ എന്ന പേരാണ് ഇത്ര വലിയ തുകയ്ക്ക് ഫോണ്‍ ലേലത്തില്‍ പോകുന്നതിനിടയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com