പുരുഷന്റെ അകമ്പടിയില്ലാതെ സ്ത്രീക്ക് വിദേശയാത്രയില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2017 05:17 PM |
Last Updated: 21st February 2017 05:17 PM | A+A A- |

ട്രിപ്പൊളി: മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പല വിലക്കുകളും നിയന്ത്രണങ്ങളും ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ലെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വിലക്കുകള്‍ ഇല്ലാതാക്കുന്നതിനുവേണ്ട ഒന്നും ചെയ്യാന്‍ ലോക സമൂഹത്തിന് കഴിയുന്നില്ല.
ഇപ്പോഴിതാ പുരുഷന്റെ അകമ്പടിയില്ലാതെ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നതിന് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് ലിബിയയുടെ നീക്കം. കിഴക്കന്‍ ലിബിയയിലെ പട്ടാള മേധാവി അബ്ദെല്‍ റാസെക്ക് അല്‍ നധൗരിയാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
എന്നാല്‍ ഉത്തരവ് നടപ്പാക്കി തുടങ്ങിയിട്ടില്ലെന്ന് ലിബിയന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കുന്നു. പുരുഷന്റെ അകമ്പടിയില്ലാതെ ഒരു സ്ത്രീക്ക് ലിബിയയ്ക്ക് പുറത്ത് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന ഉത്തരവിനെതിരെ ഇതിനോടകം തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
മതത്തെ മുന്‍ നിര്‍ത്തിയല്ല, ദേശീയ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെയൊരു ഉത്തരവിറക്കിയിരിക്കുന്നതെന്നാണ് ലിബിയയുടെ നിലപാട്.