കിം ജോങ് നാം അവസാന നാളുകളില്‍ ഭയചകിതനായിരുന്നു; സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. 

ഉന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും അക്രമം ഉണ്ടായേക്കാം എന്ന് നാം ഭയപ്പെട്ടിരുന്നതായി സുഹൃത്ത് ആന്റണി സാക്കിയന്‍ പറയുന്നു
കിം ജോങ് നാം അവസാന നാളുകളില്‍ ഭയചകിതനായിരുന്നു; സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. 

ഉത്തര കൊറിയ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൊല്ലപ്പെട്ട സഹോദരന്‍ കിം ജോങ് നാം അവസാന നാളുകളില്‍ ഭയചകിതനും മാനസികമായി തകര്‍ന്ന അവസ്ഥയിലുമായിരുന്നു എന്ന്‌ വിശ്വസ്ഥ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുഹൃത്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

ഉന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും അക്രമം ഉണ്ടായേക്കാം എന്ന് നാം ഭയപ്പെട്ടിരുന്നതായി സുഹൃത്ത് ആന്റണി സാക്കിയന്‍ പറയുന്നു. നാമിന്റെ തുറന്ന മസസ്ഥിതിയും സഹിഷ്ണുതയുമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്ന് ആന്റണി പറയുന്നു. 

സ്വിറ്റ്‌സര്‍ലാന്റിലെ പ്രസ്റ്റീജിയസ് ഇന്റര്‍ നാഷ്ണല്‍ സ്‌കൂളില്‍ നാമിനൊപ്പം പഠിച്ചയാളാണ് ആന്റണി. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെനീവയില്‍ എത്തിയതിന് ശേഷമാണ് നാം ആന്റണിയെ സ്ഥിരമായി സന്ദര്‍ശിക്കാന്‍ തുടങ്ങിയത്. എല്ലാ ദിവസവും നാം തന്നോടൊപ്പം ചായ കുടിക്കാന്‍ വരുമായിരുന്നു എന്ന് ആന്റണി ഓര്‍ക്കുന്നു. പലപ്പോഴും സംസാരം രാജ്യ കാര്യങ്ങളെ കുറിച്ചായിരുന്നു, സഹോദരന്റെ ചെയ്തികളില്‍ അതീവ വിഷണ്ണനായിരുന്നു നാം ആന്റണി പറയുന്നു. 

ഒരിക്കല്‍പ്പോലും  ഭരണത്തില്‍ എത്തണമെന്നോ അധികാരത്തില്‍ താത്പര്യമുണ്ടെന്നോ നാം പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് നാമിനെ തഴഞ്ഞ് ഉന്നിനെ അധികാാരത്തിലേറ്റിയത് എന്നറിയില്ല. നാം നല്ലതു പോലെ ഫ്രെഞ്ച്,റഷ്യന്‍,ജെര്‍മന്‍, ഇംഗ്ലീഷ് ഭാഷകള്‍ കൈകാര്യം ചെയ്യുമായിരുന്നു. 13-ാം വയസ്സിലാണ് നാമിനെ ആദ്യമായി കാണുന്നത്. ആന്റണി ഓര്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com