നാല് രാജ്യങ്ങളില്‍ മാത്രം പട്ടിണി കൊണ്ട് മരിച്ചത് 14 ലക്ഷം കുട്ടികള്‍ 

2 വര്‍ഷമായി യുദ്ധം തുടരുന്ന യമനില്‍ 462,000  കുട്ടികള്‍ തീവ്രമായ പോഷകാഹാര കുറവും പട്ടിണിയും അനുഭവിക്കുന്നുണ്ട്.
നാല് രാജ്യങ്ങളില്‍ മാത്രം പട്ടിണി കൊണ്ട് മരിച്ചത് 14 ലക്ഷം കുട്ടികള്‍ 


ദരിദ്ര രാജ്യങ്ങളായ നൈജീരിയ,സൊമാലിയ,സൗത്ത് സുഡാന്‍, യമന്‍ തുടങ്ങിയവയില്‍ പതിനാല് ലക്ഷം കുട്ടികള്‍ പോഷകാഹാര കുറവ് മൂലം ഈ വര്‍ഷം മരിച്ചതായി യുഎന്‍ റിപ്പോര്‍ട്ട്. 2 വര്‍ഷമായി യുദ്ധം തുടരുന്ന യമനില്‍ 462,000  കുട്ടികള്‍ തീവ്രമായ പോഷകാഹാര കുറവും പട്ടിണിയും അനുഭവിക്കുന്നുണ്ട്. നൈജീരിയയില്‍ 450,000 കുട്ടികളാണ് ഈഅവസ്ഥയിലൂടെ ദിനാദിനം കടന്നു പോകുന്നത്.

നൈജീരിയിയല്‍ നോര്‍ത്ത് ഈസ്റ്റ് നൈജാരിയയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പട്ടിണിയും പോഷകാഹാര കുറവും അനുഭവിക്കുന്നത്. ബോര്‍ണോ സംസ്ഥാനത്തിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരണപ്പെടുന്നത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന ഇവിടേക്ക് സന്നദ്ധ സംഘടനകള്‍ക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ്. 

സൊമാലിയയിലാണെങ്കില്‍ 185,000 കുട്ടികളാണ് മരിച്ചത് ഇത് വരും മാസങ്ങളില്‍ 270,000 കഴിയുമെന്ന് യുഎന്‍ കണക്കുകള്‍ പറയുന്നു. ആഭ്യന്തര .യുദ്ധം രൂക്ഷമായ സൗത്ത് സുഡാനില്‍ 270,000 കുട്ടികളാണ് ഈ അവസ്ഥയിലൂടെ കടന്നു പോകുന്നത്. യുദ്ധത്തില്‍പ്പെട്ട് മരിച്ചവരുടെ കണക്ക് വേറെയാണ്. വരും വര്‍ഷങ്ങളില്‍ ഈ കണക്കുകള്‍ ക്രമാതീതമായി ഉയര്‍ന്നേക്കാമെന്ന് യുഎന്‍ ഏജന്‍സിയായ യുനിസെഫ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com