മെല്‍ബണില്‍ ചെറുവിമാനം വ്യാപര സമുച്ചയത്തിലേക്ക് ഇടിച്ചു കയറി, അഞ്ചു മരണം 

വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെ നിയന്ത്രണം നഷ്ടമായ വിമാനം വ്യാപാര സമുച്ചയത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മെല്‍ബണില്‍ ചെറുവിമാനം വ്യാപര സമുച്ചയത്തിലേക്ക് ഇടിച്ചു കയറി, അഞ്ചു മരണം 

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ ചെറുവിമാനം വ്യാപാര സമുച്ചയത്തിനു മുകളിലേക്കു തകര്‍ന്നുവീണു.വിമാന യാത്രികരായ അഞ്ചുപേര്‍ മരിച്ചു.പ്രദേശിക സമയം ചൊവ്വാഴ്ച രാവിലെ ഒന്‍പതിനായിരുന്നു അപകടം.വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെ നിയന്ത്രണം നഷ്ടമായ വിമാനം വ്യാപാര സമുച്ചയത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വ്യാപാര സമുച്ചയം അടച്ചിട്ടിരിക്കുകയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 


നഗരത്തിന്റെ വടക്കുള്ള എസന്‍ഡനില്‍നിന്ന് കിങ് ഐലന്‍ഡിലേക്കു പോയ സ്വകാര്യ ചാര്‍ട്ടര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം തകര്‍ന്നുവീണതിനു തൊട്ടടുത്ത് തിരക്കേറിയ പാതയാണ്. അപകടസമയത്ത് റോഡു നിറയെ വാഹനങ്ങളുമുണ്ടായിരുന്നു. തീഗോളമായി മാറിയ വിമാനം പതിച്ച വ്യാപാര സമുച്ചയത്തിന് കാര്യമായ നാശനഷ്ടങ്ങളുണ്ട്. അടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com