ഡ്രോണുകളെ റാഞ്ചാന്‍ പരുന്തുകള്‍

ഫ്രഞ്ച് എയര്‍ഫോഴ്‌സാണ് തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള ഡ്രോണുകളെ റാഞ്ചാന്‍ പരുന്തുകള്‍ക്ക് പരിശീലനം നല്‍കുന്നത്. 
ഡ്രോണുകളെ റാഞ്ചാന്‍ പരുന്തുകള്‍

പാരിസ്: ഐഎസ് ഡ്രോണുകളില്‍ നിന്ന് രക്ഷനേടാന്‍ പരുന്തുകളെ പരിശീലിപ്പിച്ചിരിക്കുകയാണ് ഫ്രഞ്ച് വ്യോമസേന. മികച്ച വേട്ട പക്ഷികളായ നാല് കൃഷ്ണ പരുന്തുകള്‍ ഡ്രോണുകളെ റാഞ്ചാന്‍ പാകത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജരായി കഴിഞ്ഞു. ആരിക്കണക്കിന് മീറ്ററുകള്‍ക്ക് അപ്പുറത്തു നിന്ന് ആകാശത്ത് പറക്കുന്ന ഡ്രോണുകളെ നിരീക്ഷിച്ച് അവയെ നശിപ്പിക്കാന്‍ ഈ പരുന്തുകള്‍ക്ക് കഴിയും. 
മോണ്ട് ഡെ മാര്‍സന്‍ മിലിറ്ററി ബേസാണ് ഇവയ്ക്ക് പ്രത്യേക പരിശീലനം നല്‍കിയിരിക്കുന്നത്. ജനവാസ മേഖലയില്‍ വെച്ച് ഡ്രോണുകളെ വെടിവെച്ച് വീഴ്ത്തുന്നതിനേക്കാള്‍ സുരക്ഷിതം പരുന്തുകളെ ഉപയോഗിക്കുകയാണെന്ന് വ്യോമസേന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com