ലിബിയന്‍ തീരത്ത് 74 അഭയാര്‍ത്ഥി മൃതശരീരങ്ങളടിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2017 04:48 PM  |  

Last Updated: 23rd February 2017 11:19 AM  |   A+A-   |  

സഹ്‌വിയ: ലിബിയയുടെ പടിഞ്ഞാറന്‍ തീരമായ സഹ്‌വിയയില്‍ 74 അഭയാര്‍ത്ഥികളുടെ മൃതശരീരങ്ങള്‍ അടിഞ്ഞുവെന്ന് ലിബിയന്‍ റെഡ് ക്രസന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. ആഫ്രിക്കയില്‍ നിന്നും മെഡിറ്ററേനിയന്‍ കടല്‍ വഴി വന്നവരാണ് അപകടത്തില്‍ പെട്ട് മരിച്ചത് എന്നാണ് ലിബിയന്‍ ഭണകൂടം കരുതുന്നത്. പ്രാദേശിക ഭരണകൂടം ട്രിപ്പോളി നഗരത്തിലെ ഒരു പൊതു ശ്മശാനത്തില്‍ ശരീരങ്ങള്‍ മറവു ചെയ്തു. 

 

 

ആഫ്രിക്കന്‍,അറബ് രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്ക് രക്ഷതേടി പുറപ്പെടുന്നവര്‍ ഏറ്റവും കൂടുതല്‍ കടന്നു വരുന്നത് ലിബിയ വഴിയാണ്. 2017ന്റെ തുടക്കത്തില്‍ മാത്രം ഇത്തരത്തില്‍ കടല്‍ മാര്‍ഗ്ഗം പലായനം ചെയ്യാന്‍ ശ്രമിച്ച 230 ഓളം അഭയാര്‍ത്ഥികള്‍ മരിച്ചിട്ടുള്ളതായി യുഎന്‍ വൃത്തങ്ങള്‍ പറയുന്നു.