അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി
Published: 23rd February 2017 04:57 PM |
Last Updated: 23rd February 2017 04:57 PM | A+A A- |

വാഷിങ്ടണ്‍: വാഷിങ്ടണിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയിലാണ് അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബാനര്‍ പ്രത്യക്ഷപ്പെട്ടത്. അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും വിലക്കിക്കൊണ്ട് അമേരിക്ക ബില്ലുകള്‍ പാസാക്കിയ സാഹചര്യത്തില്‍ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ കാണപ്പെട്ട ബാനര്‍ അധികൃതര്‍ക്ക് തിരിച്ചടിയായി. 'അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം' എന്നായിരുന്നു മൂന്നടി വീതിയും ഇരുപതടി നീളവുമുള്ള ബാനറില്‍ എഴുതിയിരുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനുശേഷം ബാനറിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചില ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ രംഗത്തു വന്നിട്ടുണ്ട്.