നോബേല്‍ പുരസ്‌കാര ജേതാവ് കെന്നത്ത് ജെ ആരോ അന്തരിച്ചു 

1972ല്‍ അന്‍പത്തിയൊന്നാം വയസിലായിരുന്നു കെന്നത്ത് ജെ ആരോവിന് നോബേല്‍ പുരസ്‌കാരം ലഭിച്ചത്‌
നോബേല്‍ പുരസ്‌കാര ജേതാവ് കെന്നത്ത് ജെ ആരോ അന്തരിച്ചു 

കാലിഫോര്‍ണിയ: നോബേല്‍ പുരസ്‌കാര ജേതാവ് ധനശാസ്ത്രജ്ഞന്‍ കെന്നത്ത് ജെ ആരോ അന്തരിച്ചു. 95 വയസായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ കൊന്നഡിയുെട സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അംഗമായിരുന്നു.ഗണിത സമവാക്യങ്ങള്‍ ഉപോയോഗിച്ച് സിദ്ധാന്തങ്ങള്‍ രൂപികരിച്ച കെന്നത്ത് ജെ ആരോവിന് അന്‍പത്തിയൊന്നാംവയസിലാണ് നോബേല്‍ പുരസ്‌കാരം ലഭിക്കുന്നത്.  ധനതത്വശാസ്ത്രത്തില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ നോബല്‍ പുരസ്‌കാരം ലഭിച്ചത് ആരോവിനാണ്. 1972ല്‍ നോബേല്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ ധനതത്വശാസ്ത്രത്തിന് നോബേല്‍പുരസ്‌കാരം ലഭിച്ച രണ്ടാമത്തെ അമേരിക്കകാരനായിരുന്നു കെന്നത്ത് ജെ ആരോ. 

2004  അമേരിക്കയിലെ പരമോന്നത പുര്‌സ്‌കാരവും ആരോയെ തേടിയത്തിയുരുന്നു.സ്റ്റാന്‍ഫോര്‍ഡ്‌  യൂണിവേഴ്‌സിറ്റിയിലും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലും സേവനം അനുഷ്ടിച്ചിരുന്നു.  1921 ഓഗസ്റ്റ് 23നായിരുന്നു ആരോ ജനിച്ച്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com