പൊലീസ് അതിക്രമം: ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു

പൊലീസിന്‍രെ ക്രൂരതകള്‍ തുടര്‍ക്കഥകളാകുകയാണെന്നും വര്‍ണ്ണ വിവേചനവും വംശീയ വെറിയും ഇല്ലാത്ത രാജ്യം സാധ്യമാക്കണം എന്നുമാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുകയായിരുന്നു
പൊലീസ് അതിക്രമം: ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു

ഫ്രാന്‍സില്‍ കറുത്ത വര്‍ഗ്ഗക്കാരനായ യുവാവിന് നേരെ നടന്ന പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധം വ്യാപകമാകുന്നു.  ഈ മാസം ആദ്യമായിരുന്നു തിയോ എന്ന കറുത്ത വര്‍ഗ്ഗക്കാരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ തീയോ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. തീയോയെ പ്രസിഡന്റ് ഫ്രാന്‍സ്വോ ഒലാങ് അടക്കമുള്ളവര്‍ സന്ദര്‍ശിച്ചിരുന്നു.

എന്നാല്‍ പൊലീസിന്‍രെ ക്രൂരതകള്‍ തുടര്‍ക്കഥകളാകുകയാണെന്നും വര്‍ണ്ണ വിവേചനവും വംശീയ വെറിയും ഇല്ലാത്ത രാജ്യം സാധ്യമാക്കണം എന്നുമാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുകയായിരുന്നു. സമരം പലയിടത്തും അരക്രമാസക്തമായി. 16 പാര്‍സിയന്‍ സ്‌കൂളുകള്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com