ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മകനെ ചോദ്യം ചെയ്തു
Published: 25th February 2017 10:02 PM |
Last Updated: 25th February 2017 10:02 PM | A+A A- |

ഫ്‌ളോറിഡ: ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് അലി ജൂനിയറിനെ ജമൈകയില്‍ നിന്ന് മടങ്ങുന്നവഴി ഫ്‌ലോറിഡ ഫോര്‍ട്ട് ലോഡെര്‍ഡേല്‍ അന്താരാഷട്ര വിമാനത്താവളത്തില്‍ ചോദ്യം ചെയ്തു. അറബിക് പേര് കാരണമാണ് മുഹമ്മദ് അലി ജൂനിയറിനെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തത്.
എവിടെ നിന്നാണ് നിങ്ങളുടെ പേര് കിട്ടിയത്. താങ്കള്‍ മുസ്ലിം ആണോ എന്നും ഉദ്യോഗസ്ഥര്‍ ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിലാഡല്‍ഫിയയില്‍ ജനിച്ച മുഹമ്മദ് അലി ജൂനിയറിന് അമേരിക്കന്‍ പാസ്‌പോര്‍ട്ടുണ്ട്. മുഹമ്മദലിയുടെ രണ്ടാം ഭാര്യ ഖലീല കമോചോ അലിയുടെ മകനാണ് മുഹമ്മദ് അലി ജൂനിയര്‍. ഖലീലയും മകനൊപ്പം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. മുഹമ്മദലിക്കൊപ്പമുള്ള ഫോട്ടോ കാണിച്ചപ്പോഴാണ് ഖലീലയെ അധികൃതര്‍ വിട്ടയച്ചത്. എന്നാല്‍ അലി ജൂനിയറിന്റെ കയ്യില്‍ സമാനമായ ഫോട്ടോ ഒന്നും ഇല്ലായിരുന്നു. സംഭവത്തില്‍ മറുപടി നല്‍കാന്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.