മുഹമ്മദലിയുടെ മകനെ യുഎസ് വിമാനത്താവളത്തില്‍ തടഞ്ഞു
Published: 25th February 2017 11:23 AM |
Last Updated: 25th February 2017 11:28 AM | A+A A- |

ഫ്‌ളോറിഡ: ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് അലി ജൂനിയറിനെ ഫ്‌ളോറിഡയിലെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചു. ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. തടഞ്ഞു വെയ്ക്കുകയും തന്റെ മതത്തെ കുറിച്ച് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വീണ്ടും വീണ്ടും ചോദിച്ചതായും ജൂനിയര്‍ അലി പറഞ്ഞു. ഇദ്ദേഹത്തിന്റെ മാതാവും (അലിയുടെ ആദ്യ ഭാര്യ) കൂടെയുണ്ടായിരുന്നു.