ആദ്യം ഐഎസ് ഇപ്പോള്‍ പട്ടാളം; എന്ന് തീരും കിഴക്കന്‍ മൊസൂള്‍ ജനതയുടെ ദുരിത ജീവിതം 

അവര്‍ യുവാക്കളേയും മുതിര്‍ന്ന പുരുഷന്‍മാരേയും പിടിച്ചു കൊണ്ടു പോകുന്നതായും തിരച്ചിലിന്റെ പേരില്‍ അപമര്യാദയായി പെരുമാറുന്നതായും ജനങ്ങള്‍ പറയുന്നു.
ആദ്യം ഐഎസ് ഇപ്പോള്‍ പട്ടാളം; എന്ന് തീരും കിഴക്കന്‍ മൊസൂള്‍ ജനതയുടെ ദുരിത ജീവിതം 

 ഐഎസ് അധീനതയില്‍ നിന്നും മോചിപ്പിച്ച കിഴക്കന്‍ മൊസൂളില്‍ ബാക്കിയുള്ള ഐഎസ് സ്ലീപ്പര്‍സെല്ലുകളെ തിരഞ്ഞിറങ്ങിറങ്ങിയിരിക്കുകയാണ്  ഇറാഖ് സേന. പടിഞ്ഞാറന്‍മൊസൂള്‍ പിടിക്കാന്‍ ഇറാഖ് സേനയും അമേരിക്കന്‍ സേനയും സംയുക്തമായ ആക്രമം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു തവണ മോചിപ്പിച്ച കിഴക്കന്‍ മൊസൂളിലേക്ക് വീണ്ടും സേന തിരച്ചിലിനായി കൂടുതല്‍ സൈന്യത്തെ ഇറക്കുന്നത്. 

ഒരു വലിയ വിഭാഗം ഐഎസ് തീവ്രവാദികള്‍ ഇപ്പോഴും മൊസൂളില്‍ തന്നെ തുടരുന്നുണ്ട് എന്നും താടിയും മുടിയും വടിച്ചു കളഞ്ഞ് അവര്‍ കുടുംബങ്ങള്‍ക്കൊപ്പം കഴിയുകയാണെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു. ഇവര്‍ പുതിയ അവസരം കാത്തു കഴിയുകയാണെന്നും അതിന് മുമ്പ് എല്ലാവരേയും അറസ്റ്റ് ചെയ്യും എന്നുമാണ് പട്ടാളം പറയുന്നത്. 

സൈന്യം കിഴക്കന്‍ മൊസൂള്‍ പിടിച്ചെടുത്തപ്പോള്‍ ഐഎസ് പടിഞ്ഞാറന്‍ മൊസൂളിലേക്ക് നീങ്ങി. പടിഞ്ഞാരന്‍ മൊസൂള്‍ മോചിപ്പിക്കാനുള്ള പോരാട്ടം അതി ശക്തമായി തുടരുകയാണ്. നൂറോളം സ്ലീപ്പര്‍ സെല്ലുകളെ ഇതിനോടകം അറസ്റ്റ് ചെയ്തു എന്നാണ് സൈന്യം അവകാശപ്പെടുന്നത്.സൈന്യത്തിന്റെ നിരന്തരമായ തീവ്രവാദി തിരച്ചില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഏതു നേരത്തും പട്ടാളം വീട്ടില്‍ കയറി പരിശോധന നടത്തുന്ന സ്ഥിതിയാണ് ഇപ്പോള്‍.

അവര്‍ യുവാക്കളേയും മുതിര്‍ന്ന പുരുഷന്‍മാരേയും പിടിച്ചു കൊണ്ടു പോകുന്നതായും തിരച്ചിലിന്റെ പേരില്‍ അപമര്യാദയായി പെരുമാറുന്നതായും ജനങ്ങള്‍ പറയുന്നു. ഐഎസ് അധീന കാലത്ത് പ്രശ്‌നങ്ങള്‍ മാത്രം അനുഭവിച്ച ജനത ഐഎസ് ഒഴിഞ്ഞ് പോയപ്പോല്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ പട്ടാളം തീവ്രവാദി വേട്ടയുടെ പേരില്‍ ചെയ്യുന്ന അധിക്രമങ്ങള്‍ അസഹനീയമാണ് എന്ന് ജനങ്ങള്‍ പറയുന്നതായി ഇറാഖി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താടിയില്ലാത്തവരെയൊക്കെ അവര്‍ക്ക് സംശയമാണ് എന്നാണ് ആളുകള്‍ പറയുന്നത്. അല്‍ ജസീറ പുറത്തുവിട്ട പട്ടാളത്തിന്റെ തീവ്രവാദി തിരച്ചിലിന്റെ ചില ചിത്രങ്ങള്‍ കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com