യുഎസില്‍ മാതൃഭാഷ സംസാരിക്കരുതെന്ന് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രചരണം
Published: 26th February 2017 11:52 AM |
Last Updated: 26th February 2017 11:52 AM | A+A A- |

കാന്‍സസ്: യുഎസില്‍ പൊതുസ്ഥലത്ത് മാതൃഭാഷയോ ഏതെങ്കിലും ഇന്ത്യന്‍ ഭാഷയോ ഉപയോഗിക്കരുതെന്ന നിര്‍ദേശം ഇന്ത്യക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് പ്രചരണം. ഹൈദരാബാദ് സ്വദേശിയായ ടെക്കി ശ്രീനിവാസ് കുച്ചിബോടഌവംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം പ്രചരിക്കുന്നത്.
പൊതുസ്ഥലത്ത് മറ്റുള്ളവരുമായി തര്‍ക്കത്തിലേര്‍പ്പെടരുത്, ആരെങ്കിലും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ തര്‍ക്കത്തിന് നില്‍ക്കാതിരിക്കുക, പൊതുസ്ഥലങ്ങളില്‍ ഇംഗ്ലീഷ് മാത്രം ശീലമാക്കുക, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കാതിരിക്കുക, അടിയന്തിര സാഹചര്യങ്ങളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെടുക തുടങ്ങിയ നിര്‍ദേശങ്ങള്‍ തെലങ്കാന അമേരിക്കന്‍ തെലുഗു അസോസിയേഷന്‍ ഇന്ത്യക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
എന്നാല്‍ കാലിഫോര്‍ണിയ, വാഷിങ്ടണ്‍ ഡിസി ന്യൂയോര്‍ക്ക് എന്നിവടങ്ങളിലെ ഇന്ത്യക്കാര്‍ വംശീയ അതിക്രമങ്ങളെ അത്രയ്ക്ക് ഭയപ്പെടുന്നില്ല. അവിടുത്തെ അമേരിക്കക്കാര്‍ ഇന്ത്യക്കാരോടെ സൗഹാര്‍ദപരമായി പെരുമാറുന്നതാണ് കാരണം. എന്നാല്‍ ട്രംപ് ഭൂരിപക്ഷം നേടിയ മധ്യ- തെക്കന്‍ അമേരിക്കയില്‍ വംശീയ അതിക്രമങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.