കറാച്ചി മുതല്‍ സൗദി വരെ പാക് വിമാനത്തില്‍ ആറുപേരുടെ നിന്ന് യാത്ര 

കറാച്ചിയില്‍ നിന്നും മദീനയിലേക്ക് പുരപ്പെട്ട പാകിസ്ഥാന്‍ ഇന്റര്‍ നാഷ്ണല്‍ എയര്‍ വിമാനത്തില്‍ ജനുവരി 20നാണ് ആറുപേര്‍ നിന്ന് യാത്ര ചെയ്തത്‌
കറാച്ചി മുതല്‍ സൗദി വരെ പാക് വിമാനത്തില്‍ ആറുപേരുടെ നിന്ന് യാത്ര 

കറാച്ചി: കറാച്ചിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോയ  പാകിസ്ഥാന്‍ വിമാനത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. വിമാനത്തില്‍ ആറുപേര്‍ നിന്ന് യാത്ര ചെയ്ത കാര്യം പുറത്തറിഞ്ഞതോടെ പാകിസ്ഥാന്‍ എയര്‍ലൈന്‍സ് അന്വേഷിക്കാന്‍ ഉത്തരവിട്ടു. കറാച്ചിയില്‍ നിന്നും മദീനയിലേക്ക് പുറപ്പെട്ട പാകിസ്ഥാന്‍ ഇന്റര്‍ നാഷ്ണല്‍ എയര്‍ വിമാനത്തില്‍ ജനുവരി 20നാണ് ആറുപേര്‍ നിന്ന് യാത്ര ചെയ്തത്‌. 

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ഡോണ്‍ പത്രമായിരുന്നു. 409 പേരുമായി പോകേണ്ടിയിരുന്ന വിമാനം അന്ന് 416 പേരുമായാണ് പറന്നത്. അധികമായി ഏഴുപേരാണ് വിമാനത്തിലുണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com