ഒബാമക്കെതിരെ ആരോപണവുമായി ട്രംപ്
Published: 28th February 2017 07:02 PM |
Last Updated: 28th February 2017 07:02 PM | A+A A- |

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഒബാമക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ട്രംപ് ഉന്നയിക്കുന്നത്. തനിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നിലും ഒബാമയാണെന്നാണ് ട്രംപിന്റെ വിശദീകരണം.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരായി നടക്കുന്ന ടൗണ്‍ഹാള്‍ റാലികള്‍ക്ക് നേതൃത്വം നല്‍കുന്നത് ഒബാമയാണ്. വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി ഒരു സംഘം പ്രവര്‍ത്തിക്കുന്നതായും ഇതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ഇക്കാര്യം ഗൗരവത്തോടെ കാണേണ്ടതാണെന്നും ട്രംപ് പറഞ്ഞു. ഏഴു രാഷ്ട്രങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ പ്രതിഷേധം ഇപ്പോഴും തുടരുകായാണ്.