ന്യൂയോര്‍ക്കിലെ ആശുപത്രിക്കുള്ളില്‍ വെടിവയ്പ്പ്; വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടു

ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷം അക്രമി സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു
ന്യൂയോര്‍ക്കിലെ ആശുപത്രിക്കുള്ളില്‍ വെടിവയ്പ്പ്; വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച ഉണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആശുപത്രിയിലെ വനിതാ ഡോക്ടറാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്. 

ആശുപത്രിയില്‍ മുന്‍പ് ഫിസിഷ്യനായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് ആക്രമണം നടത്തിയത്. ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെ 
വെടിയുതിര്‍ത്തതിന് ശേഷം അക്രമി സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

വെള്ള നിറത്തിലെ ലാബ് കോട്ട് ധരിച്ചായിരുന്നു ആക്രമി ബ്രോണ്‍ക്‌സ് ലെബനന്‍ ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയിലെ 17ാം നിലയില്‍ വെച്ച് സ്വയം തീ കൊളുത്താനും അക്രമി ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. 

കെട്ടിടത്തിനുള്ളില്‍ വെടിവയ്പ്പ് നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ രോഗികളെ സുരക്ഷിതമായി ഒളിക്കാന്‍ സഹായിച്ചിരുന്നു. 
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50നായിരുന്നു വെടിവയ്പ്പ്. 120 വര്‍ഷം പഴക്കമുള്ള നഗരത്തിലെ തിരക്കേറിയ ആശുപത്രികളില്‍ ഒന്നാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com