വൈറ്റ്ഹൗസില്‍ എത്തിയിട്ടും മാറ്റമില്ല; ഡേറ്റിങ്ങ് നിരസിച്ചതിന് സ്ത്രീകളോട് ഡൊണാള്‍ഡ് ട്രംപിന്റെ പകരംവീട്ടലുകള്‍

ട്രംപിന്റെ പകരം വീട്ടലുകള്‍ നാഷണല്‍ നാഷണല്‍ ഇന്‍കൈ്വറെര്‍ എന്ന പ്രസിദ്ധീകരണത്തിലൂടെ
വൈറ്റ്ഹൗസില്‍ എത്തിയിട്ടും മാറ്റമില്ല; ഡേറ്റിങ്ങ് നിരസിച്ചതിന് സ്ത്രീകളോട് ഡൊണാള്‍ഡ് ട്രംപിന്റെ പകരംവീട്ടലുകള്‍

മകളെ കുറിച്ചും മറ്റ് സ്ത്രീകളെ കുറിച്ചും ലൈംഗീക ചുവയോടെ സംസാരിച്ച് വിവാദം സൃഷ്ടിച്ച വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്. ഏറ്റവും ഒടുവില്‍ ടെലിവിഷന്‍ അവതാരക മിക്ക ബ്രസെസിന്‍സ്‌കിക്കും കാമുകനും നേരെ വിമര്‍ശനവുമായിട്ടായിരുന്നു വ്യാഴാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. സ്ത്രീകള്‍ക്ക് നേരെ മോശം പ്രയോഗങ്ങളുമായെത്തിയ ട്രംപിന്റെ ട്വീറ്റിനെതിരെ അമേരിക്കയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

എന്നാല്‍ ട്രംപിന്റെ ട്വീറ്റിന് പിന്നാലെ ബ്രസെസിന്‍സ്‌കിയും അവരുടെ പ്രതിശ്രുധവരനും വാഷിങ്ടണ്‍ പോസ്റ്റില്‍ ആര്‍ട്ടിക്കിള്‍ എഴുതിയാണ് ട്രംപിന് മറുപടി നല്‍കിയത്. ബ്രസെസിന്‍സ്‌കിയും കാമുകന്‍ ജോയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നാഷണല്‍ ഇന്‍കൈ്വറെറില്‍ വെളിപ്പെടുത്തല്‍ നടുത്തുമെന്ന് വൈറ്റ്ഹൗസില്‍ നിന്നും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളില്‍ അവര്‍ പറയുന്നു. ട്രംപിന്റെ ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണമാണ് നാഷണല്‍ ഇന്‍കൈ്വറെര്‍.

ട്രംപിന്റെ ട്വീറ്റും, വാഷിങ്ടണ്‍ പോസ്റ്റിലെ ലേഖനവുമെല്ലാം അമേരിക്കയില്‍ ചര്‍ച്ചയാകുന്നതിന് ഇടയിലാണ് സല്‍മാ ഹയെക്‌ ട്രംപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഉയര്‍ന്നുവരുന്നത്. 

ഡേറ്റിങ്ങിനായുള്ള ക്ഷണം താന്‍ നിരസിച്ചതോടെ ട്രംപ് തനിക്കെതിരെ ഇല്ലാകഥകള്‍ പ്രചരിപ്പിച്ച് തന്റെ കരീയര്‍ നശിപ്പിക്കുകയായിരുന്നു എന്നാണ് ഹിലരി ക്ലിന്റന്‍ പക്ഷക്കാരി കൂടിയായ സല്‍മ ഹയെക്‌ വെളിപ്പെടുത്തിയിരുന്നത്. 

താനും ബോയ്ഫ്രണ്ടും ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ട്രംപ് ആദ്യം തന്നെ സമീപിച്ചത്. പാര്‍ട്ടിയില്‍ വെച്ച് ട്രംപ് തന്റെ ബോയ്ഫ്രണ്ടിനോടാണ് അടുത്ത് ഇടപെഴകിയത്. എന്നാല്‍ പിന്നീട് തന്റെ ബോയ്ഫ്രണ്ടിനോട് ട്രംപ് സംസാരിച്ചിട്ടേ ഇല്ല. പാര്‍ട്ടിയില്‍ വെച്ച് തന്റെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കുകയായിരുന്നു ട്രംപിന്റെ ലക്ഷ്യം. 

പാര്‍ട്ടി കഴിഞ്ഞ് പിറ്റേ ദിവസം രാത്രി തന്നെ ഫോണ്‍ വിളിച്ച ട്രംപ് ആ ബോയ്ഫ്രണ്ട് തനിക്ക് ചേരുന്നതല്ല എന്നും, തന്നോടൊപ്പം പുറത്തേക്ക് വരണമെന്നും ആവശ്യപ്പെട്ടു.  ട്രംപിന്റെ ക്ഷണം നിഷേധിച്ചതോടെ നാഷണല്‍ ഇന്‍കൈ്വയറെറില്‍ തനിക്കെതിരേയും ട്രംപ് എഴുതിപ്പിച്ചതായി മെക്‌സിക്കന്‍-അമേരിക്കന്‍ നടിയായ സല്‍മ വെളിപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com