ഇസ്രായേല്‍ സന്ദര്‍ശനം കഴിഞ്ഞു; ജി20ക്കായി മോദി ജര്‍മ്മനിയില്‍

ജൂലൈ 7,8 എന്നീ ദിവസങ്ങളിലായി ജര്‍മ്മനിയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാംബര്‍ഗിലാണ് ഉച്ചകോടി
ഇസ്രായേല്‍ സന്ദര്‍ശനം കഴിഞ്ഞു; ജി20ക്കായി മോദി ജര്‍മ്മനിയില്‍

ഹാംബര്‍ഗ്: ചരിത്രപരമായ ഇസ്രായേല്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജ20 ഉച്ചകോടിക്കായി ജര്‍മ്മനിയിലെത്തി. ജൂലൈ 7,8 എന്നീ ദിവസങ്ങളിലായി ജര്‍മ്മനിയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാംബര്‍ഗിലാണ് ഉച്ചകോടി. 

നരേന്ദ്ര മോദിക്ക് പുറമെ, അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് പുടിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്, തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ എന്നിവര്‍ പരസ്പര ബന്ധിതമായ ലോകം എന്ന അജണ്ടയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കും. 

ആഗോള ഭീകരത, കാലാവസ്ഥ വ്യതിയാനം, സുസ്ഥിര വികസനം, ലോക വ്യാപാരം, സമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്നിവയില്‍ ഉന്നിയായിരിക്കും ഉച്ചകോടിയിലെ ചര്‍ച്ച. വിവിധ ലോക നേതാക്കളുമായി ഉച്ചകോടിക്കിടെ മോദി ചര്‍ച്ച നടത്തും. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ട്രംപ് അധികാരത്തില്‍ എത്തിയതിന് ശേഷം അമേരിക്ക സ്വീകരിച്ച നിലപാടുകളും ഉച്ചകോടിയില്‍ ഉയര്‍ന്നുവരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com