അണ്‍സഹിക്കബിള്‍ എന്നാണോ? ക്യാമറക്കണ്ണില്‍ കുടുങ്ങിയ മെര്‍ക്കലിന്റെ കണ്ണുകളിലെ ഭാവം തിരഞ്ഞ് സമൂഹമാധ്യമങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2017 11:10 AM  |  

Last Updated: 08th July 2017 01:28 PM  |   A+A-   |  

angela-merkel-vladimir-putin-afp_650x400_81499479698

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, റഷ്യന്‍ പ്രസിഡന്റ് പുടിനും ആദ്യമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു ജി20 ഉച്ചകോടിയിലെ ആദ്യ ദിവസത്തെ ഹൈലൈറ്റ്. പക്ഷെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത് ഇതൊന്നും അല്ല. 

ആംഗല മെര്‍ക്കലിന്റെ കണ്ണുകൊണ്ടുള്ള  ഭാവത്തിന് പിന്നില്‍ എന്തെന്ന് എന്ന ചോദ്യവും ഉത്തരവും ആണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ജി20 ഉച്ചകോടിക്കിടെ പുടിനുമായി സംസാരിക്കുമ്പോഴായിരുന്നു ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ഒരു പ്രത്യേക എക്‌സ്പ്രഷന്‍ ക്യാമറക്കണ്ണുകളില്‍ കുടുങ്ങിയത്. 

ഇരുവരും ജര്‍മ്മന്‍ ഭാഷയിലാണ് സംസാരിക്കുന്നതെന്നാണ് സൂചന. 1985 മുതല്‍ 1990 വരെ കിഴക്കന്‍ ജര്‍മ്മനിയില്‍ ജീവിച്ച പുടിന് ജര്‍മ്മന്‍ ഭാഷ നന്നായി അറിയാം. എന്നാല്‍ ഇവര്‍ എന്തിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് ആര്‍ക്കും ഒരു പിടിയും ഇല്ല. മെര്‍ക്കലിന്റെ മുഖഭാവത്തോടെ പുടിന്‍ ഉന്നയിക്കുന്ന വിഷയം അത്ര പ്രസക്തമല്ലെന്ന തോന്നലാണ് ഉണ്ടാക്കുന്നത്.