ലണ്ടനില്‍ വീണ്ടും തീപിടിത്തം

ഞായറാഴ്ച അര്‍ദ്ധരാത്രി പടര്‍ന്നുപിടിച്ച തീ ഇതുവരേയും നിയന്ത്രണ വിധേയമായിട്ടില്ലെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ലണ്ടനില്‍ വീണ്ടും തീപിടിത്തം

ലണ്ടന്‍:ഗ്രെന്‍ഫെല്‍ ടവറില്‍ അഗ്നിബാധയുണ്ടായി ഒരുമാസം തികയുന്നതിന് മുന്നേ ലണ്ടനില്‍ വീണ്ടും തീപിടിത്തം. പ്രശസ്തമായ കാംഡണ്‍ മാര്‍ക്കറ്റിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. 

ഞായറാഴ്ച അര്‍ദ്ധരാത്രി പടര്‍ന്നുപിടിച്ച തീ ഇതുവരേയും നിയന്ത്രണ വിധേയമായിട്ടില്ലെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹുനില കെട്ടിടങ്ങളുടെ ഉയരത്തില്‍ തീ പടരുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 1000ല്‍ അധികം കടകള്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് എപ്പോഴും ജനത്തിരക്കേറിയ പ്രദേശമാണ്. ആളപായമുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com