മൊസൂള്‍ യുദ്ധത്തില്‍ ഇരുകൂട്ടരും നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനം

ആംനസ്റ്റി ഇന്‍ര്‍നാഷ്ണലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്‌ 
മൊസൂള്‍ യുദ്ധത്തില്‍ ഇരുകൂട്ടരും നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനം

ബാഗ്ദാദ്: ഐഎസ് ബാധിത മേഖലയായിരുന്ന ഇറാഖിലെ മൊസൂളില്‍ നടന്ന യുദ്ധത്തില്‍ ഇരുകൂട്ടരും വ്യാപക മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍ റിപ്പോര്‍ട്ട്. അമേരിക്ക-ഇറാഖ് സംയുക്ത സൈന്യം ഐഎസിനെ ലക്ഷ്യം വെച്ചു നടത്തിയ ആക്രമണങ്ങളില്‍ ധാരാളം സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും തിരിച്ച് ഐഎസ് സാധരണക്കാരെ മനുഷ്യ കവചമാക്കി യുദ്ധം ചെയ്തുവെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്ത്രീകളും കുട്ടികളും ഇരുകൂട്ടരുടേയും ആക്രമണങ്ങള്‍ക്ക് ഇരയായെന്നും സാധാരണക്കാര്‍ അഭയം തേടിയ കെട്ടിടങ്ങള്‍ വരെ സൈന്യം ബോംബിട്ടു തകര്‍ത്തുവെന്നും ആംനസ്റ്റി ആരോപിക്കുന്നു. സാധാരണക്കാരുട ജീവന്‍ സംരക്ഷിക്കാനുള്ള നടപടികള്‍ കാര്യക്ഷമമായി സ്വീകരിക്കാതെയാണ് സൈന്യം യുദ്ധത്തിനിറങ്ങിയതെന്നും ആംനസ്റ്റി കുറ്റപ്പെടുത്തുന്നു. 

ഐഎസ് മുക്ത മേഖലയായി മൊസൂളിനെ കഴിഞ്ഞ ദിവസം ഇറാഖ് പ്രധാനമന്ത്രി  ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചിരുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഇറാഖിലെ അവസാന താവളവുമായിരുന്നു മൊസൂള്‍. ഒന്‍പത് മാസം നീണ്ട് പോരാട്ടത്തിന് ശേഷമാണ് മൊസൂള്‍ സൈന്യത്തിന് പിടിച്ചെടുക്കാനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com