നോബേല്‍ പുരസ്‌കാര ജേതാവ് ലീയു സിയാവോബോ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2017 07:48 PM  |  

Last Updated: 14th July 2017 12:37 PM  |   A+A-   |  

ബെയ്ജിങ്: ചൈനയില്‍ തടവിലായിരുന്ന നോബേല്‍ സമ്മാന ജേതാവ് ലീയു സിയാവോബോ അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നാണ് അന്ത്യം.  ഷെന്യാങ്ങിലെ ചൈന മെഡിക്കല്‍ സര്‍വകലാശാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് 2008ല്‍ ചൈനീസ് സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലിലടച്ചത്.
2009 ഡിസംബറിലാണ് അദ്ദേഹത്തെ പതിനൊന്നുവര്‍ഷത്തെ തടവിന് വിധിച്ചത്. 2010ല്‍ സമാധാനത്തിനുള്ള നോബൈല്‍ പുരസ്‌കാരം ലഭിച്ചെങ്കിലും ഏറ്റുവാങ്ങാന്‍ അനുവദിച്ചില്ല. വിദഗ്ദ ചികിത്സക്കായി വിദേശത്തേക്ക് വിടണമെന്ന് പാശ്ചാത്യരാജ്യങ്ങളുടെ അഭ്യര്‍ത്ഥനയും ചൈന നിരാകരിച്ചു