സൂചികുത്താനിടമില്ലാത്ത ഇരുട്ടുമുറിയില്‍ നൂറിലധികം ആളുകള്‍: ഐഎസ് തടവുകാരെ പാര്‍പ്പിച്ച തടവറയില്‍ കടുത്ത മനുഷ്യാവകാശ ലംഘനം

ഇറാഖി സൈന്യം മൊസ്യൂള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഐഎസ് പ്രവര്‍ത്തകരെന്ന് കരുതി തടവിലാക്കിയ 114ഓളം തടവുകാര്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം.
സൂചികുത്താനിടമില്ലാത്ത ഇരുട്ടുമുറിയില്‍ നൂറിലധികം ആളുകള്‍: ഐഎസ് തടവുകാരെ പാര്‍പ്പിച്ച തടവറയില്‍ കടുത്ത മനുഷ്യാവകാശ ലംഘനം

ഇറാഖ്: ഇറാഖി സൈന്യം മൊസ്യൂള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഐഎസ് പ്രവര്‍ത്തകരെന്ന് കരുതി തടവിലാക്കിയവര്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം. ആവശ്യത്തിന് കാറ്റുപോലും കടക്കാത്ത ഇരുണ്ട ചെറുമുറിയില്‍ തിങ്ങിക്കഴിയുന്ന തടവുകാരുടെ വീഡിയോ പുറത്തുവന്നു.

മാസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിനുശേഷമാണ് ഇറാഖി സൈന്യം ഐഎസില്‍ നിന്നും മൊസ്യൂള്‍ പിടിച്ചെടുത്തത്. എന്നാല്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്ത മനുഷ്യര്‍ ഐഎസ് പ്രവര്‍ത്തകരാണെന്ന് പോലും വ്യക്തമല്ല. വിചാരണ കൂടാതെയാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 

വളരെ ചെറിയ മുറിയില്‍ നേരെ ഇരിക്കാന്‍ സ്ഥലം തികയാത്തതിനാല്‍ കാലുകള്‍ പിണച്ച് ഇരിക്കുന്ന രീതിയിലാണ് വീഡിയോയില്‍ കാണുന്നത്. മാസങ്ങളായി 114 തടവുപുള്ളികളെ പാര്‍പ്പിച്ചിട്ടുള്ള മുറികളുടെ ജനാലകള്‍ കല്ലുവെച്ച് അടച്ചിരിക്കുന്നു. 40 ഡിഗ്രിയിലധികം താപനിലയുള്ള മുറിയില്‍ കഴിയുന്ന ഇവര്‍ക്ക് കുളിക്കാന്‍ അനുവാദമില്ല.  

ചുമരിന് ചുറ്റും ചെറു സഞ്ചികള്‍ തൂക്കിയിട്ടതായി കാണാം. മുറിയുടെ ജനലുകളെല്ലാം കല്ല് വെച്ച് അടച്ച രീതിയിലാണ്. മുറിയില്‍ ആകെ ഒരു ശുചിമുറിയാണുള്ളത്. 

പിടികൂടിയവര്‍ ഭീകരര്‍ തന്നെയാണോ എന്നുറപ്പിക്കാന്‍ വിചാരണകളൊന്നും നടത്തിയിട്ടില്ല എന്ന ആരോപണവുമായി മനുഷ്യാവകാശപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com