ട്രംപിന്റെ ട്വീറ്റ്; പെന്റഗണ്‍ മുള്‍മുനയില്‍ നിന്ന ആ ഒമ്പത് മിനിറ്റുകള്‍ 

ആദ്യ ട്വീറ്റ് വന്ന് 9 മിനിറ്റുകള്‍ക്കകമാണ് രണ്ടാമത്തെ ട്വീറ്റ് വന്നത്,അത്രയുംസമയം ഉദ്യോഗസ്ഥര്‍ മുള്‍മുനയിലായിരുന്നു
ട്രംപിന്റെ ട്വീറ്റ്; പെന്റഗണ്‍ മുള്‍മുനയില്‍ നിന്ന ആ ഒമ്പത് മിനിറ്റുകള്‍ 

ത്തര കൊറിയയുമായി ട്രംപ് യുദ്ധം പ്രഖ്യാപിക്കുമോയെന്ന ആശങ്കയില്‍ അമേരിക്കന്‍ സൈനിക താവളം പെന്റഗണ്‍ മുള്‍മുനയില്‍ നിന്നത് ഒമ്പത് മിനിറ്റുകള്‍. പ്രസിഡന്റിന്റേതായി ഇന്ന് പ്രത്യക്ഷപ്പെട്ട സൈന്യത്തെക്കുറിച്ചുള്ള രണ്ടു ട്വീറ്റുകളാണ് ഇത്തരമൊരു ആശങ്കയിലേക്ക് പെന്റഗണിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. തങ്ങള്‍ പ്രസിഡന്റിന്റെ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണെന്ന് പെന്റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ആദ്യ ട്വീറ്റ് വന്ന് 9 മിനിറ്റുകള്‍ക്കകമാണ് രണ്ടാമത്തെ ട്വീറ്റ് വന്നത്,അത്രയുംസമയം ഉദ്യോഗസ്ഥര്‍ മുള്‍മുനയിലായിരുന്നുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈന്യത്തെ ക്രമീകരിക്കുന്നതിനെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചുമാണ് ട്രംപ് ആദ്യ ട്വീറ്റ് ചെയ്തത്. സൈനിക മേധാവിമാരുമായി മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും എന്നായിരുന്നു ആദ്യ ട്വീറ്റ്. രണ്ടാമത്തേത് ആ മാറ്റം എന്താണ് എന്ന് വിശദീകരിച്ചുകൊണ്ടുള്ളതായിരുന്നു. ഈ സമയം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന ആകാംക്ഷയിലായിരുന്നു പെന്റഗണിലെ ഉദ്യോഗസ്ഥര്‍. പ്രതിരോധ സെക്രട്ടറി അവധിയിലാണെന്നതും ഉദ്യോഗസ്ഥരെ കുഴപ്പത്തിലാക്കി.

എന്നാല്‍ രണ്ടാമത്തെ ട്വീറ്റ് വന്നതോടെ ആകാംക്ഷയ്ക്ക് അല്‍പ്പം അയവ് സംഭവിച്ചു. ട്രാന്‍സ്‌ജെന്ററുകളെ സൈന്യത്തില്‍ നിന്ന് പുറത്താക്കും എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്. സൈന്യത്തിന്റെ ഐക്യം വര്‍ദ്ധിപ്പിക്കാനാണ് ഈ നടപടി എന്നായിരുന്നു ട്രംപിന്റെ വിശദീകരണം. എന്നാല്‍ ആശങ്ക അകലുന്നില്ലെന്നും നോര്‍ത്ത് കൊറിയയുമായി യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏത് സമയത്തും പ്രസിഡന്റ് യുദ്ധത്തിന് ഉത്തരവിട്ടേക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com