അമേരിക്ക തങ്ങളുടെ മിസൈല്‍ പോയിന്റിലെന്ന് ഉത്തരകൊറിയ; വീണ്ടും ഭൂഖണ്ഡാനന്തര മിസൈല്‍ പരീക്ഷണം

എവിടെ നിന്നും ഏത് സമയത്തും മിസൈല്‍ വിക്ഷേപിക്കാനുള്ള തങ്ങളുടെ ശേഷിയാണ് ലോകം കാണുന്നത്‌
അമേരിക്ക തങ്ങളുടെ മിസൈല്‍ പോയിന്റിലെന്ന് ഉത്തരകൊറിയ; വീണ്ടും ഭൂഖണ്ഡാനന്തര മിസൈല്‍ പരീക്ഷണം

അമേരിക്കയുടെ മുഴുവന്‍ ഭാഗങ്ങളും തങ്ങളുടെ മിസൈല്‍ പോയിന്റിന് കീഴിലാണെന്ന് തെളിഞ്ഞിരിക്കുന്നതായി ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ് ഉന്‍. വെള്ളിയാഴ്ച നടത്തിയ ബാലസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ശേഷമാണ് അമേരിക്കയെ ഭീഷണിപ്പെടുത്തിയുള്ള കിം ജോങ്ങിന്റെ പ്രതികരണം. 

എവിടെ നിന്നും ഏത് സമയത്തും മിസൈല്‍ വിക്ഷേപിക്കാനുള്ള തങ്ങളുടെ ശേഷിയാണ് ലോകം കാണുന്നതെന്നാണ് കിം ജോങ് ഉന്‍. ഭൂകണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും ഭൂഖണ്ഡാനന്തര മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചിരിക്കുന്നത്. 

തുടര്‍ച്ചയായുണ്ടാകുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ഉത്തരകൊറിയയ്‌ക്കെതിരെ ലോക രാജ്യങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടയിലാണ് വീണ്ടും പ്രകോപനം ഉണ്ടാകുന്നത്. 

വീണ്ടുവിചാരമില്ലാത്ത നടപടിയാണ് ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നായിരുന്നു ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തോടുള്ള അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. മിസൈല്‍ പരീക്ഷണത്തെ അപലപിച്ച ചൈന, സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങാതിരിക്കാന്‍ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. 

1950-53ലെ കൊറിയന്‍ യുദ്ധ വിജയത്തിന്റെ ആഘോഷ ദിവസത്തിന് പിന്നാലെയാണ് ഹ്വാസോങ്-14 എന്ന മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്.47 മിനിറ്റ് സഞ്ചരിച്ച മിസൈല്‍ ആയിരം കിലോമീറ്റര്‍ പിന്നിട്ട് ജപ്പാന്‍ കടലില്‍ പതിച്ചതായാണ് പെന്റഗണ്‍ വ്യക്തമാക്കിയത്. എന്നാല്‍ മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്നാണ് റഷ്യയുടെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com