സ്വവര്‍ഗാനുരാഗിയായ ഇന്ത്യന്‍ വംശജന്‍ അയര്‍ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രി

അയര്‍ലന്‍ഡിലെ ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ ഫൈന്‍ ഗെയിലിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലിയോയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞത്. 
സ്വവര്‍ഗാനുരാഗിയായ ഇന്ത്യന്‍ വംശജന്‍ അയര്‍ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രി

ഡബ്ലിന്‍: സ്വവര്‍ഗ്ഗാനുരാഗിയാണെന്നു തുറന്നുപറഞ്ഞ ഇന്ത്യന്‍ വംശജന്‍ ലിയോ വരാദ്ക്കര്‍ അയര്‍ലന്‍ഡിന്റെ അടുത്ത പ്രധാനമന്ത്രിയാകും. അയര്‍ലന്‍ഡിലെ ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ ഫൈന്‍ ഗെയിലിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലിയോയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞത്. 

അയര്‍ലന്‍ഡ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞടുപ്പില്‍ ആദ്യമായാണ് സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്ന് പ്രഖ്യാപിച്ച ഒരു വ്യക്തി മത്സരിക്കുന്നത്. 38കാരനായ വരാദ്കറിന്റെ അച്ഛന്‍ മുംബൈ സ്വദേശിയും അമ്മ ഐറിഷുകാരിയുമാണ്. നിലവില്‍ അയര്‍ലന്‍ഡിലെ ക്ഷേമ കാര്യ മന്ത്രിയാണ് വരാദ്കര്‍.

2015ലാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് വരാദ്കര്‍ സ്വയം പ്രഖ്യാപിച്ചത്. ജനവിധിയിലൂടെ സ്വവര്‍ഗവിവാഹം നിയമപരമാക്കിയ ലോകത്തിലെ ആദ്യ രാജ്യം കൂടിയാണ് അയര്‍ലന്‍ഡ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com