ഖത്തര്‍ പ്രതിസന്ധി: മധ്യസ്ഥ ശ്രമവുമായി കുവൈത്തും തുര്‍ക്കിയും; ഖത്തര്‍ എയര്‍വേയ്‌സ് ലൈസന്‍സ് സൗദി റദ്ദാക്കി

ഖത്തര്‍ പ്രതിസന്ധി: മധ്യസ്ഥ ശ്രമവുമായി കുവൈത്തും തുര്‍ക്കിയും; ഖത്തര്‍ എയര്‍വേയ്‌സ് ലൈസന്‍സ് സൗദി റദ്ദാക്കി

ദോഹ:  തീവ്രവാദ ബന്ധം ആരോപിച്ചു ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിഛേദിച്ച അറബ് രാജ്യങ്ങള്‍ക്കിടയില്‍ രമ്യതയ്ക്കുള്ള ശ്രമവുമായി കുവൈത്തും തുര്‍ക്കിയും. സൗദി അറേബ്യ, യുഎഇ, ബഹറൈന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചിരിക്കുന്നത്.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മധ്യസ്ഥതയ്ക്ക് കുവൈത്ത്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് ഖത്തര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സൗദി രാജാവ് കിംഗ് സല്‍മാനുമായി കൂടിക്കാഴ്ച നടത്താന്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹാണ് സൗദിയിലേയ്ക്ക് പോകും.

അതേസമയം, പ്രശ്‌നത്തിന് കാരണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് ഖത്തര്‍ ആരോപിച്ചു. ഈയടുത്ത് സൗദി സന്ദര്‍ശനത്തിനെത്തിയ ട്രംപ് ത്രീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഖത്തര്‍ പ്രതിസന്ധി തീര്‍ക്കുന്നതിന് എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നാണ് തുര്‍ക്കി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടയില്‍ അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളും പ്രശ്‌ന പരിഹാരത്തിന് ഇടപെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഖത്തര്‍ എയര്‍വേയ്‌സിന്റെ ലൈസന്‍സ് സൗദി അറേബ്യ റദ്ദാക്കി. ഈ വിമാനക്കമ്പനിയുടെ സൗദിയിലുള്ള ഓഫീസ് അടുത്ത 48 മണിക്കൂറിനുള്ളില്‍ പൂട്ടണമെന്ന് സൗദി അറേബ്യ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com