ലണ്ടനിലെ അഗ്നിബാധ; ആറുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു

ബുധനാഴ്ച പുലര്‍ച്ചെ 24 നിലയുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ ഉണ്ടായ അഗ്‌നിബാധ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ലണ്ടനിലെ അഗ്നിബാധ; ആറുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമെര്‍ റോഡിലുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ അഗ്‌നിബാധ. ആറു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞട്ടില്ല. ബുധനാഴ്ച പുലര്‍ച്ചെ 24 നിലയുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ ഉണ്ടായ അഗ്‌നിബാധ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ആറ് ആശുപത്രികളിലായി എഴുപതിലധികം ആളുകള്‍ ചികിത്സയിലാണ്. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

നിരവധി ആളുകള്‍ ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടം തകര്‍ന്നു വീഴാന്‍ സാധ്യതയുള്ളത് പരിഗണിച്ച് സമീപ കെട്ടിടങ്ങളിലുള്ളവരെയും ഒഴിപ്പിച്ചു. 1974ല്‍ നിര്‍മ്മിച്ച ഗ്രെന്‍ഫെല്‍ ടവറില്‍ 140 ഫ്‌ലാറ്റുകളാണുള്ളത്. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. 

ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ് അഗ്‌നിബാധ ഉണ്ടായത്. 24 നിലകളുള്ള ടവര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ടവറിന്റെ രണ്ടാം നിലയില്‍  നിന്നാണ് തീപടര്‍ന്നതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി 40  ഫയര്‍ എന്‍ജിനുകളും 200ഓളം അഗ്‌നിശമനസേനാംഗങ്ങളും രംഗത്തുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com