ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യ

സിറിയയിലെ റഖയില്‍ നടന്ന റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് സംശയം. റഷ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യ

മോസ്‌കോ: ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം. സിറിയയിലെ റഖയില്‍ നടന്ന റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് സംശയം. റഷ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം ബാഗ്ദാദിയുടെ മരണവാര്‍ത്ത സ്ഥിരീകരിക്കാനാവില്ല എന്ന് അമേരിക്ക അറിയിച്ചു.

കഴിഞ്ഞ മാസം 28ന് വടക്കന്‍ സിറിയയിലെ റഖയിലാണ് റഷ്യ വ്യോമാക്രമണം നടത്തുന്നത്. ആക്രമണത്തില്‍ അല്‍ബാഗ്ദാദി കൊല്ലപ്പെടുവാനുള്ള സാധ്യത തള്ളികളായാനാകില്ല എന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ബാഗ്ദാദിക്കൊപ്പം നിരവധി തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് സൂചന. ഐഎസ് നേതാക്കള്‍ യോഗം ചേര്‍ന്ന സ്ഥലത്ത് ഡ്രോണുകളുടെ സഹായത്തോടെ സ്ഥലവും സമയവും മനസിലാക്കി റഷ്യ ആക്രമണം നടത്തുകയായിരുന്നു. 

2014ലാണ് ഐഎസ് തലവന്‍ ബാഗ്ദാദിയുടെ ദൃശ്യങ്ങള്‍ അവസാനമായി പുറത്തുവന്നത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് ഇറാഖിലെ മൊസൂളില്‍ ഐഎസ് പോരാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com