തീവ്രവാദ ബന്ധം ആരോപിക്കുന്ന ഖത്തറുമായി 78000 കോടിയുടെ യുദ്ധ വിമാന കരാറുമായി അമേരിക്ക

അമേരിക്കയുമായി എഫ്-15 വിമാനങ്ങള്‍ വാങ്ങുന്നതിനായി ഒപ്പിട്ടിരിക്കുന്ന കരാര്‍ ഖത്തറിനുള്ള അമേരിക്കന്‍ പിന്തുണയാണ് വ്യക്തമാക്കുന്നതെന്ന് ഖത്തര്‍ അവകാശപ്പെടുന്നു
തീവ്രവാദ ബന്ധം ആരോപിക്കുന്ന ഖത്തറുമായി 78000 കോടിയുടെ യുദ്ധ വിമാന കരാറുമായി അമേരിക്ക

തീവ്രവാദികളെ സഹായിക്കുന്നു എന്ന പേരില്‍ അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ നിലപാടെടുക്കുമ്പോള്‍, ഖത്തറുമായി 78000 കോടിയുടെ യുദ്ധവിമാന കരാര്‍ ഒപ്പുവെച്ച് അമേരിക്ക. അമേരിക്കയുമായി എഫ്-15 വിമാനങ്ങള്‍ വാങ്ങുന്നതിനായി ഒപ്പിട്ടിരിക്കുന്ന കരാര്‍ ഖത്തറിനുള്ള അമേരിക്കന്‍ പിന്തുണയാണ് വ്യക്തമാക്കുന്നതെന്ന് ഖത്തര്‍ അവകാശപ്പെടുന്നു. 

തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച് മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. സാമ്പത്തികും, നയതന്ത്രപരവുമായ ഉപരോധങ്ങള്‍ ഖത്തറിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 

എന്നാല്‍ ഖത്തറുമായി അമേരിക്കയുണ്ടാക്കിയിരിക്കുന്ന കരാര്‍ അറബ് മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നത് ലക്ഷ്യം വെച്ചുള്ളതാണെന്നും വിലയിരുത്തലുകള്‍ ഉയരുന്നുണ്ട്. 

ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ നടപടികളെ പിന്തുണയ്ക്കുന്ന പ്രതികരണങ്ങളായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് അറബ് പ്രതിസന്ധിയില്‍ പക്ഷം ചേരാതെ നില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മിഡില്‍ ഈസ്റ്റില്‍ അമേരിക്കയുടെ വ്യോമസേന ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ഖത്തറിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com