ക്യൂബയെ തകര്‍ക്കാന്‍ നോക്കേണ്ട; ട്രംപിന് മുന്നറിയിപ്പുമായി റൗള്‍ കാസ്‌ട്രോ

വിദേശശക്തികളുടെ സമ്മര്‍ദത്തിനുവഴങ്ങില്ലെന്നും രാജ്യത്തിന്റെ ഭാഗധേയം ക്യൂബക്കാര്‍ സ്വയം നിശ്ചയിക്കുമെന്നും റൗള്‍ കാസ്‌ട്രോ
ക്യൂബയെ തകര്‍ക്കാന്‍ നോക്കേണ്ട; ട്രംപിന് മുന്നറിയിപ്പുമായി റൗള്‍ കാസ്‌ട്രോ

ഹവാന: ക്യൂബയുടെ രാഷ്ട്രീയ സംവിധാനാത്തെ തകര്‍ക്കാനുള്ള ട്രംപിന്റെ ശ്രമം വിജയിക്കില്ലെന്ന് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ. അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്ര ബനന്ധങ്ങള്‍ ഭാഗികമായി അവസാനിപ്പിക്കാന്‍ തൂരുമാനിച്ച അമേരിക്കന്‍ പ്രസിഡന്റിനോടുള്ള പ്രതികരണത്തിലാണ് റൗള്‍ കാസ്‌ട്രോ ഇത് പറഞ്ഞത്. ക്യൂബയെ തകര്‍ക്കാന്‍ തുനിയേണ്ടെന്നും വിദേശശക്തികളുടെ സമ്മര്‍ദത്തിനുവഴങ്ങില്ലെന്നും രാജ്യത്തിന്റെ ഭാഗധേയം ക്യൂബക്കാര്‍ സ്വയം നിശ്ചയിക്കുമെന്നും റൗള്‍ കാസ്‌ട്രോ വ്യക്തമാക്കി. പരസ്പരതാത്പര്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ചതുടരാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യൂബയില്‍ ഫിദല്‍ കാസ്‌ട്രോ മ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ ഏകാധിപതിയെ പുറത്താക്കി അധികാരത്തിലെത്തിയതോടെയാണ് അമേരിക്കയും ക്യൂബയും തമ്മില്‍ ശത്രുതയിലായത്. 1960ല്‍ ക്യൂബയിലെ എല്ലാ അമേരിക്കന്‍ വാണിജ്യ സംരംഭങ്ങളെയും നഷ്ടപരിഹാരം നല്‍കാതെ കാസ്‌ട്രോ ദേശസാത്കരിച്ചതോടെയാണ് അമേരിക്ക ക്യൂബയെ പ്രധാന ശത്രുവാക്കിയത്. അരനൂറ്റാണ്ടിലേറെ നീണ്ടു നിന്ന ക്യൂബ-അമേരിക്ക ശീതയുദ്ധത്തിന് 2014ഓടെയാണ് അയവ് വന്നത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മുന്‍െൈകയെടുത്താണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി ഒബാമയും റൗള്‍ കാസ്‌ട്രോയും തമ്മില്‍ പുതിയ നയതന്ത്ര കരാറുകളില്‍ ഒപ്പിടുകയും ചെയ്തിരുന്നു. 88വര്‍ഷങ്ങള്‍ക്ക് ശേഷം ഹവാനയിലെത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായിരുന്നു ബറാക് ഒബാമ. 

എന്നാല്‍ താന്‍ അധികാരത്തില്‍ വന്നാല്‍ ക്യൂബയുമായുള്ള നയചന്ത്ര ബന്ധം പുനഃപരിശോധിക്കുമെന്ന ട്രംപ് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com