ടെഹ്‌റാന്‍ ആക്രമണത്തിന് ഇറാന്‍ പകരം വീട്ടി; സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രത്തിലേക്ക് മിസൈല്‍ ആക്രമണം നടത്തി

ഈ മാസമാദ്യം ഇറാനിലെ ടെഹ്‌റാനില്‍ ഐഎസ് ആക്രമണം നടത്തിയിരുന്നു
ടെഹ്‌റാന്‍ ആക്രമണത്തിന് ഇറാന്‍ പകരം വീട്ടി; സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രത്തിലേക്ക് മിസൈല്‍ ആക്രമണം നടത്തി

ടെഹ്‌റാന്‍: ഇറാന്റെ തലസ്ഥാന നഗരമയ ടെഹ്‌റാനില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിന് ഇറാന്‍ പകരം വീട്ടി. സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രത്തിലേക്ക് മിസൈല്‍ ആക്രമണം നടത്തി. സിറിയയിലെ പടിഞ്ഞാറന്‍ മഖലയിലുള്ള ഐഎസ് ക്യാമ്പുകളെ ലക്ഷ്യം വെച്ചാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് വക്താക്കള്‍ വ്യക്തമാക്കി. ഈ മാസമാദ്യം ഇറാനിലെ ടെഹ്‌റാനില്‍ ഐഎസ് ആക്രമണം നടത്തിയിരുന്നു. 

മീഡിയം റേഞ്ച് മിസൈലുകളാണ് ഐഎസ് താവളത്തെ ലക്ഷ്യമാക്കി തൊടുത്തുവിട്ടതെന്ന് ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. ആക്രമണത്തില്‍ നിരപരാധികാളാരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഐഎസ് തീവ്രവാദികള്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും അവര്‍ പറഞ്ഞതായി രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനില്‍ രണ്ടിടങ്ങളിലായിരുന്നു ഐഎസ് ആക്രമണം നടത്തിയത്. ഖമേനിയുടെ മണ്ഡപത്തിലും പാര്‍ലമെന്റ് മന്തിരത്തിലുമായിരുന്നു ആക്രമണം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com