നിധി തേടിയുള്ള യാത്രയില്‍ പതിയിരിക്കുന്നത് മരണം; ഉത്തരം കിട്ടാതെ തുടരുന്ന ട്രഷര്‍ ഹണ്ട് അവസാനിപ്പിക്കുന്നു

2010ല്‍ തന്റെ ഓര്‍മക്കുറിപ്പില്‍ ഫെന്‍ എഴുതിയ നാല് വരി കവിതയിലെ വാക്കുകളാണ് നിധി കണ്ടെത്തുന്നതിനുള്ള സൂചന
നിധി തേടിയുള്ള യാത്രയില്‍ പതിയിരിക്കുന്നത് മരണം; ഉത്തരം കിട്ടാതെ തുടരുന്ന ട്രഷര്‍ ഹണ്ട് അവസാനിപ്പിക്കുന്നു

ഒളിഞ്ഞിരിക്കുന്ന നിതി തേടിയുള്ള യാത്രകള്‍ പലര്‍ക്കും ത്രില്ലാണ്. പക്ഷെ നിധി തേടി പോകുന്ന ചില യാത്രകളില്‍ മുന്നില്‍ വരുന്ന അപകടങ്ങള്‍ നിധിക്കൊപ്പം ദുരൂഹതയും ഒളിപ്പിച്ചു വയ്ക്കുന്നു. ന്യൂ മെക്‌സിക്കോയിലെ മലനിരകളില്‍ ഉള്ളതായി പറയപ്പെടുന്ന നിധിയാണ് ലോകത്തിലെ ട്രെഷര്‍ ഹണ്ടേഴ്‌സിന്റെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

ഏഴ് വര്‍ഷമായി ലക്ഷക്കണക്കിന് ആളുകളാണ് ഒളിച്ചിരിക്കുന്ന ഈ നിധി കണ്ടെത്തുന്നതിനായി ഇറങ്ങിത്തിരിച്ചത്. എന്നാല്‍ സ്വര്‍ണവും, വജ്രവും നിറഞ്ഞ ഈ നിധി തേടി പോകുന്നവരില്‍ ഭൂരിഭാഗം പേരേയും പിന്നീട് ജീവനില്ലാതെയാണ് കണ്ടെത്തുന്നത്. നിരവധി പേര്‍ ഇങ്ങനെ മരിക്കാനിടയായതിനെ തുടര്‍ന്ന് ഈ നിധി വേട്ട അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിധി മലനിരകളില്‍ എവിടെയോ ഒളിപ്പിച്ചു വെച്ച സാന്താ ഫോറസ്റ്റ് ഫെന്‍. 

ഏഴ് വര്‍ഷം മുന്‍പാണ് ഫെന്‍ നിധി വേട്ടയുടെ കളിക്ക് തുടക്കമിട്ടത്. 2010ല്‍ തന്റെ ഓര്‍മക്കുറിപ്പില്‍ ഫെന്‍ എഴുതിയ നാല് വരി കവിതയിലെ വാക്കുകളാണ് നിധി കണ്ടെത്തുന്നതിനുള്ള സൂചന. 

ജൂണില്‍ വെല്ലസ് എന്ന വ്യക്തിയാണ് ഏറ്റവും ഒടുവില്‍ ഈ നിധി തേടി പോയി മരിച്ചത്. നിധി കണ്ടുപിടിക്കാനുള്ള ഈ കളി ഫെന്‍ അവസാനിപ്പിക്കുന്നില്ലെങ്കില്‍ നിരവധി പേര്‍ക്ക് ഇനിയും ജീവന്‍ നഷ്ടപ്പെടാന്‍ ഇടയുണ്ടാന്നാണ് ന്യൂ മെക്‌സിക്കോ പൊലീസ് ചീഫ് ഫെന്നിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

വെങ്കലം കൊണ്ടുള്ള പെട്ടിക്കുള്ളില്‍  20.2 ട്രോയ് പൗണ്ടിന്റെ സ്വര്‍ണവും, പുരാതന കാലത്തെ ബ്രേസ് ലെറ്റ്‌സ്, നെക്ലസ്, രത്‌നങ്ങള്‍ എന്നിവയുണ്ടെന്നാണ് ഫെന്‍ പറയുന്നത്. ഇതുവരെ ആര്‍ക്കും ഈ നിധി കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ ഇവിടെ ഇങ്ങനെയൊരു നിധി ഉണ്ടോയെന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com