ഇസ്‌ലാമിക് സ്റ്റേറ്റില്ലാത്ത മൊസൂളിലെ ഈദ് 

ഇസ്‌ലാമിക് സ്‌റ്റേറ്റില്ലാത്ത, പട്ടാളത്തിന്റെ തോക്കിന്‍ കുഴലുകളാല്‍ ചുറ്റപ്പെട്ടതാണെങ്കിലും അല്‍പം സമാധനമുള്ളൊരു ഈദ് ഗാഹ് കൂടി ഈ മനുഷ്യര്‍ 
ഇസ്‌ലാമിക് സ്റ്റേറ്റില്ലാത്ത മൊസൂളിലെ ഈദ് 

ര്‍ഷങ്ങള്‍ക്ക് ശേഷം സമാധാനത്തോടെയുള്ളൊരു ഈദ് ആഘോഷിച്ചു ഇന്നലെ മൊസൂളിലെ ജനത. ഇസ്‌ലാമിക് സ്‌റ്റേറ്റില്ലാത്ത,പൊട്ടിച്ചിരികള്‍ക്ക് വിലക്കില്ലാത്ത, സ്ത്രീകള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയുന്ന,
പട്ടാളത്തിന്റെ തോക്കിന്‍ കുഴലുകളാല്‍ ചുറ്റപ്പെട്ടതാണെങ്കിലും അല്‍പം സമാധനമുള്ളൊരു ഈദ് ഗാഹ് കൂടി ഈ മനുഷ്യര്‍.

മൊസൂള്‍ തിരികെപിടിക്കാന്‍ ഇറാഖ്-അമേരിക്കന്‍ സംയുക്ത സേന നടത്തിയ ശ്രമങ്ങള്‍ മുക്കാലും വിജയിച്ച മട്ടാണ്. മേഖലയില്‍ ഇനിയാകെയുള്ളത് ഒളിവില്‍ കഴിയുന്ന ഐഎസുകാരണെന്ന് ഇറാഖ് സേന പറയുന്നു. ഉടനെതന്നെ ഐഎസ് മുക്ത മേഖലയായി മൊസൂളിനെ പ്രഖ്യാപിക്കുമെന്ന് ഇറാഖ് ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്. മൊസൂളില്‍ നിന്ന് പിന്‍മാറുകയാണെന്നും ബാക്കിയുള്ള ഐഎസുകാര്‍ സ്വയം പൊട്ടിത്തെറിച്ച് മരിക്കനോ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാനോ ഇറാഖിലെ ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദി പറഞ്ഞിരുന്നു. സിറിയയില്‍ വെച്ച് ബാഗ്ദാദിയെ റഷ്യന്‍ സൈന്യം വധിച്ചു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

2014 ജൂണിലാണ് ഇസ്‌ലാമിക് സ്റ്റേറ്റ് മൊസൂള്‍ പിടിച്ചെടുത്തത്. പ്രാകൃത ഇസ്‌ലാമിക രീതികള്‍ ജനങ്ങള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിച്ച ഐഎസ് സ്ത്രീകളെ ജോലിക്ക് പോകാനോ പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിനോ അനുവദിച്ചിരുന്നില്ല. ആശുപത്രികള്‍ തകര്‍ത്തുകളഞ്ഞ ഭീകരര്‍ ഒളിവില്‍ ചികിത്സ നടത്തിയിരുന്ന ഡോക്ടര്‍മാരെ കണ്ടുപിടിച്ചു കൊന്നുകളഞ്ഞു. കുട്ടികള്‍ക്ക് കളിക്കാനുണ്ടായിരുന്ന കളിപ്പാട്ടങ്ങള്‍ വരെ പിടിച്ചെടുത്ത അവര്‍ പകരം നല്‍കിയത് കളിത്തോക്കുകളായിരുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇപ്പോള്‍ കുട്ടികള്‍ തങ്ങള്‍ വിട്ടുപോയ കളിസ്ഥലങ്ങളിലേക്ക് തിരികെ വരികയാണ്. ഐഎസും പസൈന്യവും തമ്മില്‍ നടന്ന പോരാട്ടത്തില്‍ തകര്‍ന്ന പാര്‍ക്കുകളില്‍ അവര്‍ ഒത്തു ചേരാന്‍ തുടങ്ങിയിരിക്കുന്നു. തകര്‍ന്ന വീടുകളിലേക്ക് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നുമെത്തുന്ന മൊസൂളിലെ ജനത ജീവിതത്തിലേക്ക് തിരികെ വരാന്‍ ശ്രമിക്കുകയാണ്. ഇസ്‌ലാമിക് സ്റ്റേറ്റ് പൂര്‍ണ്ണമായും പ്രദേശത്ത് നിന്നും ഇല്ലാതായോ എന്നു ചോദിച്ചാല്‍ സൈന്യത്തിനും ഉത്തരമില്ല,കാരണം സജീവ പോരാട്ടം മതിയാക്കി അവര്‍ ചിലപ്പോള്‍ ഒളിഞ്ഞിരിക്കുന്നാണ്ടാകാം എന്നാണ് സൈന്യം കരുതുന്നത്. അതുകൊണ്ടുതന്നെ സൈന്യം എപ്പോഴും വീടുകളില്‍ തിരച്ചില്‍ നടത്താനെത്തും. സംശയം തോന്നുന്നരെ പിടിച്ചുകൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. 

ഇന്നലെ യുദ്ധത്തില്‍ തകര്‍ന്ന പള്ളികള്‍ക്കുള്ളിലും മറ്റും ഈദ് ഗാഹുകള്‍ നടന്നിരുന്നു. സൈന്യത്തിന്റെ കാവലിലായിരുന്നു ഈദ് ഗാഹുകള്‍ സംഘടിക്കപ്പെട്ടത്. മൂന്നുവര്‍ഷത്തിന് ശേഷം ആദ്യമായാണ് സമാധനത്തോടെ ഇദ് ആഘോഷിക്കുന്നതെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പുരാതന പള്ളിയായ ഗ്രാന്റ് അല്‍ നൂറി തകര്‍ക്കപ്പെട്ടതിന്റെ വിഷമമവും അവര്‍ മറച്ചുവെക്കുന്നില്ല. 

എത്ര സന്തോഷിക്കാന്‍ ശ്രമിച്ചാലും പഴയതുപോലെ ഈദ് ആഘോഷിക്കാന്‍ കഴിയില്ല എന്ന് ഇവിടുത്തുകാര്‍ പറയുന്നു. എപ്പോഴും ഒരു വെടിയുണ്ടയെ,ഒരു ബേംബിന്റെ,മിസൈലിന്റെ വരവിനെ അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. 

നിരവധി മനുഷ്യരാണ് ഇവിടെ പട്ടാളത്തിനെതിരെ മനുഷ്യ കവചമാക്കി ഉപയോഗിക്കപ്പെട്ടത്. ഐഎസിന്റെ ലൈംഗിക അടിമകളാക്കി മാറ്റപ്പെട്ട പലസ്ത്രീകളും ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. തിരിച്ചെത്തിയവര്‍ക്ക് കൗണ്‍സിലിങ് സംവിധാനങ്ങള്‍ ഒരുക്കി സാധാരണ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ എന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

2016ലാണ് ഇറാഖ് സേന മൊസൂള്‍ തിരികെപിടാക്കാനുള്ള നടപടി ആരംഭിച്ചത്. 2017 ആദ്യത്തോടെ ഐഎസിന് തിരിച്ചടി നല്‍കാന്‍ ഇറാഖ് സേനയ്ക്ക് കഴിഞ്ഞു. അമേരിക്കന്‍ സഹായത്തോടെ നടപടി ശക്തമാക്കിയ ഇറാഖി സേന, കഠിനമായ ആക്രമണമാണ് അഴിച്ചുവിട്ടത്. സാധരണക്കാരയ എത്രപേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈന്യത്തിന് വ്യക്തമായ കണക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com