ഇറാഖിനുള്ള വിലക്ക് അമേരിക്ക നീക്കുന്നു

അമേരിക്കയില്‍ പ്രവേശിക്കുന്നതിന് നിരോധനം നേരിടുന്ന രാജ്യങ്ങളില്‍ നിന്നും ഇറാഖിനെ ഒഴിവാക്കും
ഇറാഖിനുള്ള വിലക്ക് അമേരിക്ക നീക്കുന്നു

വാഷിങ്ടണ്‍: അമെരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക് നേരിടുന്ന ഏഴ് മുസ്ലീം രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇറാഖിനെ ഒഴിവാക്കും. വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ്സാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് അമെരിക്കയില്‍ പ്രവേശിക്കുന്നതിനായിരുന്നു ട്രംപ് നിരോധനം പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ നിന്നാണ് ഇറാഖിനെ ഇപ്പോള്‍ ഒഴിവാക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവില്‍ അടുത്ത ദിവസം തന്നെ ട്രംപ് ഒപ്പുവയ്ക്കുമെന്നാണ് സൂചന.

തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇറാഖ് നടത്തുന്ന പോരാട്ടം കണക്കിലെടുത്ത് ഇറാഖി പൗരന്മാര്‍ക്കുള്ള നിരോധനം പിന്‍വലിക്കണമെന്ന് പെന്റഗണ്ണും, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും നിലപാടെടുത്തതോടെയാണ് പുതിയ നീക്കം. എന്നാല്‍ ഇറാന്‍, ലിബിയ,സിറിയ,സൊമാലിയ,സുഡാന്‍,യെമന്‍ എന്നി രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള നിരോധനം തുടരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com