ഇനി ഉത്തര കൊറിയക്കാര്‍ക്ക് മലേഷ്യയില്‍ ഫ്രീ വീസയില്ല

വീസയില്ലാതെ ഉത്തര കൊറിയന്‍ പൗരന്‍മാര്‍ക്ക് പോകാന്‍ സാധിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായിരുന്നു മലേഷ്യ
ഇനി ഉത്തര കൊറിയക്കാര്‍ക്ക് മലേഷ്യയില്‍ ഫ്രീ വീസയില്ല

ക്വാലാലംപൂര്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മലേഷ്യ- ഉത്തര കൊറിയ ബന്ധത്തെ കൂടുതല്‍ ബാധിക്കുന്നു. പരസ്പരമുള്ള വാക്കേറ്റങ്ങള്‍ നടക്കുന്നതിനിടയില്‍ ഉത്തര കൊറിയയില്‍ നിന്നും വരുന്നവര്‍ക്ക് മലേഷ്യയിലേക്കുള്ള ഫ്രീ വീസ മലേഷ്യ ക്യാന്‍സല്‍ ചെയ്യാന്‍ തീരുമാനിച്ചു. മാര്‍ച്ച് 6 മുതല്‍ നിരോധനം നിലവില്‍ വരും. വീസയില്ലാതെ ഉത്തര കൊറിയക്കാര്‍ക്ക് പോകാന്‍ സാധിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായിരുന്നു മലേഷ്യ. 

നാമിന്റെ കൊലപാതകത്തില്‍ മലേഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് പേരെ കൈമാറണം എന്ന് ഉത്തര കൊറിയ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് മലേഷ്യ ഉത്തര കൊറിയയുടെ ഫ്രീ വീസ സംവിധാനം എടുത്തു കളഞ്ഞത്. 

കഴിഞ്ഞ മാസമായിരുന്നു ക്വാലാലംപൂര്‍ വിമാന താവളത്തില്‍ വെച്ച് കിം ജോങ് നാമിനെ രണ്ടു യുവതികള്‍ വിഷ മരുന്ന് കുത്തി വെച്ച് കൊലപ്പെടുത്തിയത്. ഇവരെ മലേഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ ബന്ധമുള്ള ബാക്കിയാളുകള്‍ ഉത്തര കൊറിയയിലേക്ക് കടന്നു എന്നായിരുന്നു പൊലീസിന്റെ നിഗമനം. പിന്നീടുള്ള ദിവസങ്ങളില്‍ കൊലപാതകത്തിന് പിന്നില്‍ ഉത്തര കൊറിയന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പങ്കുണ്ട് എന്ന് മലേഷ്യന്‍ പൊലീസ് കണ്ടെത്തി. ഇത് ഉത്തര കൊറിയയെ ചൊടിപ്പിച്ചിരുന്നു. അതിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ വാക്കേറ്റം നടന്നു വരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com