ഇറാഖില്‍ ഐഎസ് പതനം പൂര്‍ണം, തിരികെ പോകാന്‍ അനുയായികള്‍ക്ക് ബാഗ്ദാദിയുടെ നിര്‍ദ്ദേശം 

ഇറാഖില്‍ ഐഎസ് പതനം പൂര്‍ണം, തിരികെ പോകാന്‍ അനുയായികള്‍ക്ക് ബാഗ്ദാദിയുടെ നിര്‍ദ്ദേശം 

അറബ് നാട്ടുകാരല്ലാത്തവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുകയോ സ്വയം പൊട്ടിത്തെറിച്ച് മരിക്കുകയോ ചെയ്തുകൊള്ളാന്‍ ബാഗ്ദാദി നിര്‍ദ്ദേശിക്കുന്നു

മൊസൂള്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം പൂര്‍ത്തിയായി. കൈയ്യിലുണ്ടായിരുന്ന മൊസൂള്‍ നഗരവും ഇറാഖ്- അമേരിക്കന്‍ സംയുക്ത സൈന്യം തിരികെ പിടിച്ചു. ഇറാഖില്‍ ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗദാദി അനുയായികളോട് അറിയിച്ചതായി ഇറാഖി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പടിഞ്ഞാറന്‍ മൊസൂളും പട്ടാളത്തിന്റെ അധീനതയില്‍ ആയതോട തോല്‍വി സമ്മതിച്ച് തിരികെ സ്വദേശങ്ങളിലേക്ക് പോകുകയോ സ്വയം പൊട്ടിത്തെറിച്ച് മരിക്കുകയോ ചെയ്യാന്‍ ബാഗ്ദാദി അനുയായികളോട് പറഞ്ഞതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുദ്ധമുഖത്തുള്ള ബാക്കി പോരാളികളോട് നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ബാഗ്ദാദി ഇക്കാര്യം പറഞ്ഞത്. അറബ് നാട്ടുകാരല്ലാത്തവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുകയോ സ്വയം പൊട്ടിത്തെറിച്ച് മരിക്കുകയോ ചെയ്തുകൊള്ളാന്‍ ബാഗ്ദാദി നിര്‍ദ്ദേശിക്കുന്നു. 

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പക്കല്‍ നിന്നും പടിഞ്ഞാറന്‍ മൊസൂള്‍ തിരികെ പിടിക്കാനുള്ള ഇറാഖി സേനയുടെ ദൗത്യം ആരംഭിച്ചത് കഴിഞ്ഞ മാസം 19നായിരുന്നു. പിറ്റേ ദിവസം മുതല്‍ അമേരിക്കന്‍ സൈന്യവും ഇറാഖി സേനയുടെയൊപ്പം ചേര്‍ന്നു. രക്തരൂക്ഷിതമായ പോരാട്ടമായിരുന്നു നടന്നത്. മനുഷ്യ മതിലുകള്‍ തീര്‍ത്ത് പ്രതിരോധിക്കാന്‍ ഐഎസിന് അവസരം നല്‍കാതെയായിരുന്നു അക്രമണം. ഇതിന് മുമ്പ് സൈന്യം കിഴക്കന്‍ മൊസൂളും തിരികെ പിടിച്ചിരുന്നു. 

ഇറാഖ്  പിടിവിട്ടുപോയതോടെ പാകിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും തങ്ങളുടെ താവളം മാറ്റാനുള്ള പദ്ധതിയിലാണ് ഇപ്പോള്‍ ഇസ്ലാമിക് സ്‌റ്റേറ്റ്. ഇതിന്റെ ഭാഗമായി വ്യാപക റിക്രൂട്ട്‌മെന്റുകളും അക്രമങ്ങളും മേഖലയില്‍ നടത്തുവാന്‍ പദ്ധതി തയ്യാറാക്കുകയാണ് എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com