അമെരിക്കയില്‍ ഇന്ത്യക്കാരന് നേരെ വീണ്ടും വെടിവയ്പ്പ്

അമെരിക്കയില്‍ ഇന്ത്യക്കാരന് നേരെ വീണ്ടും വെടിവയ്പ്പ്

നിങ്ങളുടെ രാജ്യത്തേക്ക് പോകു എന്ന് ആക്രോശിച്ച് സിഖുകാരന് നേരെ ആക്രമി വെടിയുതിര്‍ക്കുകയായിരുന്നു

വാഷിങ്ടണ്‍: അമെരിക്കയില്‍ വീണ്ടും ഇന്ത്യക്കാരനു നേരെ വംശീയാക്രമണം. നിങ്ങളുടെ രാജ്യത്തേക്ക് പോകു എന്ന് ആക്രോശിച്ച് സിഖുകാരന് നേരെ ആക്രമി വെടിയുതിര്‍ക്കുകയായിരുന്നു. 

വാഷിങ്ടണിലെ കെന്റ് നഗരത്തിലെ വീടിനു സമീപത്തുവെച്ച് സിഖുകാരന് നേരെ ആക്രമി വെടിയുതിര്‍ത്തത്. ഗുരുതരമായ പരിക്കുകളല്ല സിഖുകാരനേറ്റിരിക്കുന്നതെന്ന് കെന്റ് പൊലീസ് വ്യക്തമാക്കി. എങ്കിലും സംഭവത്തെ പൊലീസ് ഗൗരവമായിട്ടാണ് കാണുന്നത്. അന്വേഷണത്തിന് കെന്റ് പൊലീസ് എഫ്ബിഐയുടെ സഹായവും തേടിയിട്ടുണ്ട്.

ഇന്ത്യക്കാര്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന വംശീയാധിക്രമങ്ങള്‍ അമെരിക്കയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാന്‍സാസ് ബാറിലുണ്ടായ വെടിവെയ്പ്പില്‍ ഇന്ത്യക്കാരനായ ശ്രീനിവാസ് കൊല്ലപ്പെട്ടിരുന്നു, കഴിഞ്ഞ ദിവസം ഹര്‍നിഷ് പട്ടേലെന്ന ഇന്ത്യന്‍ വംശജനും വെടിയേറ്റിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com