പ്രേതത്തെ പേടിച്ച് ബ്രസീല്‍ പ്രസിഡന്റ്; ആഡംബര കൊട്ടാരം ഉപേക്ഷിച്ചു

ആഡംബര കൊട്ടാരമായ അല്‍വോരദയില്‍ പ്രേത സാന്നിധ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് ഇവിടുത്തെ താമസം അവസാനിപ്പിച്ചു
പ്രേതത്തെ പേടിച്ച് ബ്രസീല്‍ പ്രസിഡന്റ്; ആഡംബര കൊട്ടാരം ഉപേക്ഷിച്ചു

റിയോ: ബ്രസീലിലെ ഒട്ടുമിക്ക പൗരന്മാരുടേയും സ്വപ്‌നഭവനമാണ് അവിടുത്തെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി. ഫുട്‌ബോള്‍ മൈതാനവും,പള്ളിയും, വലിയ സ്വിമ്മിങ് പൂളും തുടങ്ങി ആഡംബരം കൊണ്ട് നിറഞ്ഞ അല്‍വോരദ കൊട്ടാരത്തില്‍ പക്ഷെ ബ്രസില്‍ പ്രസിഡന്റ് മൈക്കല്‍ ടെമെറിനും കുടുംബത്തിനും താമസിക്കാന്‍ സാധിക്കുന്നില്ല.

രാജ്യത്തിന്റെ തലവനൊക്കെ ആയിരിക്കും. പക്ഷെ പ്രേതത്തെ പേടിയായതാണ് കാരണം. അവിടെ താമസമാരംഭിച്ച ദിവസം മുതല്‍ രാത്രി ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന കാരണം പറഞ്ഞ് പ്രസിഡന്റ് അല്‍വോരദ കൊട്ടാരത്തിലെ താമസം അവസാനിപ്പിക്കുകയും ചെയ്തു. പ്രേത സാന്നിധ്യം അനുഭവപ്പെടുന്നതും, അശുഭ സൂചനകളുമാണ് കൊട്ടാരം ഉപേക്ഷിച്ച് വൈസ് പ്രസിഡന്റിന്റെ വസതിയിലേക്ക് താമസം മാറാന്‍ മൈക്കല്‍ ടെമറിനെ പ്രേരിപ്പിച്ചത്. 

കൊട്ടാരത്തില്‍ പ്രേത സാന്നിധ്യമുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കുന്നതിനായി പ്രസിഡന്റ് വൈദീകന്റെ സഹായം തേടിയിരുന്നു എന്നുമാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com