ആന്തമാനില്‍ ശക്തമായ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം
ആന്തമാനില്‍ ശക്തമായ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി

ആന്തമാന്‍ നിക്കോബാര്‍ ദ്വീപില്‍ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 8.21നുണ്ടായ ഭൂചലനം റിക്റ്റര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി. 

നിക്കോബാര്‍ ദ്വിപാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. 

സുനാമിയുണ്ടാക്കാന്‍ തക്ക ശക്തമായ ഭൂചലനമല്ല നടന്നിരിക്കുന്നതെങ്കിലും തീരപ്രദേശങ്ങളിലെ സംസ്ഥാനങ്ങള്‍ക്കും മറ്റു രാജ്യങ്ങള്‍ക്കും ഇന്ത്യ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com