ഗീല്‍ജിത് -ബാള്‍ട്ടിസ്ഥാന്‍ മേഖലയെ പ്രവിശ്യയാക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നു

പാക്‌ അധീന കാശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയെന്ന നിലയില്‍ ഇന്ത്യയെ സംബന്ധിച്ചും ഏറെ നിര്‍ണായകമായ നീക്കമാകും ഇത്
ഗീല്‍ജിത് -ബാള്‍ട്ടിസ്ഥാന്‍ മേഖലയെ പ്രവിശ്യയാക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നു

ഇസ്ലാമാബാദ്: തന്ത്രപ്രധാനമമേഖലയായ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ പ്രവശ്യയായി പ്രഖ്യാപിക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാക് അധീന കാശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയെന്ന നിലയില്‍ ഇന്ത്യയെ സംബന്ധിച്ചും ഏറെ നിര്‍ണായകമായ നീക്കമാകും ഇത്
പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മറ്റി, ഗില്‍ജിത് - ബാള്‍ട്ടി സ്ഥാന്‍ മേഖലയ്ക്ക് പ്രവശ്യ പദവി അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതായി പാക്ക് മന്ത്രി റിയാസ് ഹുസൈന്‍ പിര്‍സാദയാണ് വെളിപ്പെടുത്തിയത്.
മേഖലയ്ക്ക് പ്രവിശ്യ പദവി അനുവദിക്കുന്നതിനായി ഭരണഘടനാ ഭേദഗതി ചെയ്യുന്ന കാര്യവും പരിഗണിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു. 

നിലവില്‍ ബലൂചിസ്ഥാന്‍, ഖൈബര്‍, പഞ്ചാബ്, സിനഡ് മേഖലകള്‍ക്കാണ് പാക്കിസ്ഥാനില്‍ പ്രവശ്യ പദവിയുള്ളത്. മേഖലയില്‍ പ്രവിശ്യാ പദവി നല്‍കാത്തതില്‍ ചൈനയ്ക്കുള്ള നീരസമാണ് ഇത്തരമൊരു നീക്കത്തിന് പാക്കിസ്ഥാനെ പ്രേരിപ്പച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് അഞ്ചാമത്തെ പ്രവിശ്യാക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം.

പാക്കിസ്ഥാന്റെ ചൈനയുമായി കരമാര്‍ഗമുള്ള ബന്ധം ഈ വഴിയാണെന്നതും ഇതിന് കാരണമാകുന്നു. കൂടാതെ പാക് സര്‍ക്കാരിനെതിരെ നിരന്തരം സമരം നടക്കുന്ന മേഖലയാണ് ഇത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ ഈ പ്രവിശ്യയില്‍ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com