ഫ്രാന്‍സിലെ സ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരുക്ക്; സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

തെക്കന്‍ ഫ്രാന്‍സിലെ ഗ്രാസ് പട്ടണത്തിലെ ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക് - വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും തീവ്രവാദ ശ്രമമല്ലെന്നും അധികൃതര്‍
ഫ്രാന്‍സിലെ സ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരുക്ക്; സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

പാരീസ്: ഫ്രാന്‍സിനെ ഞെട്ടിച്ച് ഹൈസ്‌കൂളില്‍ വെടിവെപ്പും ഐഎംഎഫ് ഓഫീസില്‍ ലെറ്റര്‍ ബോംബ് സ്‌ഫോടനവും.തെക്കന്‍ ഫ്രാന്‍സിലെ ഗ്രാസ് പട്ടണത്തിലെ ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും തീവ്രവാദ ശ്രമമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ 17കാരനായ വിദ്യാര്‍ഥി അറസ്റ്റിലായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു. രാജ്യവ്യാപകമായി സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്

അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) പാരീസ് ഓഫീസില്‍ ലെറ്റര്‍ ബോംബ് പൊട്ടിത്തെറിച്ചു. കത്ത് തുറന്ന ഐ.എം.എഫ് ഉദ്യോഗസ്ഥന് നിസാരമായി പരിക്കേറ്റു. പ്രാദേശികമായി നിര്‍മിച്ചതാണ് ലെറ്റര്‍ ബോംബെന്ന് പൊലീസ് അറിയിച്ചു.

ഏതാനും ദിവസങ്ങളായി ഐഎംഎഫ് തീവ്രവാദ ഭീഷണി നേരിടുന്നുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി 150 പേരെ സുരക്ഷിത  സ്ഥാനത്തേക്ക് മാറ്റി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ശേഷിക്കെയാണ് ആക്രമണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com