റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്ന യാത്രക്കാര്‍ക്ക് ഇടയിലേക്ക് മഞ്ഞുകൊണ്ടൊരു സ്ഫോടനം തീര്‍ത്തായിരുന്നു ട്രെയിനിന്റെ കടന്നുവരവ്. സ്റ്റേഷനിലെ റെയില്‍വേ ട്രാക്കിനെ മൂടി കിടന്നിരുന്ന മഞ്ഞ് സുനാമി തിരകള്‍ പോലെ യാത്രക്കാര്‍ക്കിടയിലേക്ക് ആഞ്ഞടിക്കുകയായിരുന്നു.
അമെരിക്കയിലെ ഒരു റെയില്‍വേ സ്റ്റഷനിലായിരുന്നു സംഭവം. ന്യൂയോര്‍ക്കിലും ന്യൂ ഇംഗ്ലണ്ടിലുമെല്ലാം മഞ്ഞു വീഴ്ച ശക്തമായതിനെ തുടര്‍ന്നാണ് റെയില്‍വേ ട്രാക്കിനെ മഞ്ഞ് മൂടിയത്. കനത്ത മഞ്ഞു വീഴ്ച ഇവിടുത്തെ ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. ഗതാഗതം തടസപ്പെട്ടതോടെ സ്കൂളുകളും ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ