ട്രംപിന്റെ ഭരണം സാമ്പത്തിക തകര്‍ച്ചയുണ്ടാക്കുമെന്ന് നോം ചോംസ്‌കി

ട്രംപിന്റെ ഭരണം സാമ്പത്തിക തകര്‍ച്ചയുണ്ടാക്കുമെന്ന് നോം ചോംസ്‌കി

ന്യൂയോര്‍ക്ക്: ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതിനെത്തുടര്‍ന്ന് മൂലധന വിപണിയിലുണ്ടായ കുതിപ്പ് നിലനില്‍ക്കില്ലെന്ന് പ്രമുഖ ചിന്തകന്‍ നോം ചോംസ്‌കി. ലോകം മറ്റൊരു സാമ്പത്തിക തര്‍ച്ചയിലേക്കുപോവുകയാണെന്നും ചോംസ്‌കി അഭിപ്രായപ്പെട്ടു.

ട്രംപ് എസ്റ്റാബ്ലിഷ്‌മെന്റ് വിരുദ്ധനാണെന്നും സാമ്പത്തിക നിയന്ത്രണങ്ങളെ കെട്ടഴിച്ചുവിടുമെന്നുമുള്ള പ്രതീക്ഷകളാണ് വിപണിയെ പ്രചോദിപ്പിച്ചതെന്ന് ചോംസ്‌കി പറഞ്ഞു. ഇതു നിലനില്‍ക്കില്ലെന്ന് ചോംസ്‌കി അഭിപ്രായപ്പെട്ടു. ട്രംപ് എത്രമാത്രം എസ്റ്റാബ്ലിഷ്‌മെന്റ് വിരുദ്ധനാണെന്ന് അദ്ദേഹത്തിന്റെ കാബിനറ്റില്‍ ആരൊക്കെയുണ്ടെന്നു നോക്കിയാല്‍ വ്യക്തമാവും. മൂലധന വിപണിക്കു ഇതു വൈകാതെ ബോധ്യപ്പെടുമെന്ന് ചോംസ്‌കി പറഞ്ഞു. സാമ്പത്തിക നിയന്ത്രണങ്ങളെ ഒന്നാകെ ട്രംപ് കെട്ടഴിച്ചുവിടുമെന്നാണ് വിപണിയുടെ പ്രതീക്ഷ. കുറെപ്പേര്‍ അതില്‍നിന്ന് കൊള്ളലാഭമുണ്ടാക്കും. എ്ന്നാല്‍ അതു മറ്റൊരു തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്. ലാഭമുണ്ടാക്കുന്നവര്‍ക്ക് അത്തരം ആശങ്കയൊന്നുമില്ല. നികുതി ദായകരാണ അതു ശ്രദ്ധിക്കേണ്ടതെന്നും ചോംസകി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com