വര്‍ണ്ണവെറിയ്‌ക്കെതിരെ സംഗീതത്തില്‍ പ്രതികാരം വീട്ടിയ ഗായകന്‍ വിട്ടകന്നു

അമേരിക്കന്‍ സംഗീതജ്ഞന്‍ ചാള്‍സ് എഡ്വേര്‍ഡ് ആന്റേഴ്‌സണ്‍ ബെറി വീട്ടില്‍ മരിച്ച നിലയില്‍. ഹൃദയാഘാതമായിരുന്നു മരണകാരണം.
വര്‍ണ്ണവെറിയ്‌ക്കെതിരെ സംഗീതത്തില്‍ പ്രതികാരം വീട്ടിയ ഗായകന്‍ വിട്ടകന്നു

റോക്ക് ആന്റ് റോള്‍ മ്യൂസിക്കിന്റെ ആചാര്യന്മാരില്‍ ഒരാളായി അറിയപ്പെടുന്ന അമേരിക്കന്‍ സംഗീതജ്ഞന്‍ ചാള്‍സ് എഡ്വേര്‍ഡ് ആന്റേഴ്‌സണ്‍ ബെറി വീട്ടില്‍ മരിച്ച നിലയില്‍. ഹൃദയാഘാതമായിരുന്നു മരണകാരണം. 90 വയസ്സിലും സംഗീതത്തിന്റെ ചെറുപ്പം സൂക്ഷിച്ചിരുന്ന ബെറി 1955ല്‍ പുറത്തിറങ്ങിയ മെബെല്ലിനീയിലൂടെയാണ് സംഗീത ലോകത്ത് സ്വന്തമായൊരു ഇടം സ്ഥാപിച്ചെടുത്തത്. ഗിറ്റാറിസ്റ്റ്, സിംഗര്‍, പാട്ടെഴുത്തുകാരന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രശസ്തി പിടിച്ചുപറ്റിയിരുന്നു. റോക്ക് സംഗീതത്തില്‍ വിപുലമായ സംഗീതസാധ്യതകള്‍ തുറന്നിട്ട വ്യക്തിയാണ് ബെറി.

ആഫ്രോ- അമേരിക്കന്‍ കുടുംബത്തില്‍ മിസൈറിയില്‍ ജനിച്ച ബെറിയുടെ കുട്ടിക്കാലം ദാരിദ്ര്യത്തിന്റെതായിരുന്നു. ഹൈസ്‌കൂള്‍ പഠനകാലത്ത് പിടിച്ചുപറിയുടെ പേരില്‍ മൂന്നുവര്‍ഷം ജയിലില്‍ കിടക്കേണ്ടിവന്ന ബെറി പിന്നീട് സംഗീതത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു.

വിവാഹം ചെയ്ത് ഓട്ടോമൊബേല്‍ പ്ലാന്റില്‍ ജോലി ചെയ്യുന്നതിനിടെ സംഗീതവഴിയിലേക്ക് വീണ്ടും തിരിഞ്ഞു. ജോണി ജോണ്‍സണിന്റെ സംഘത്തില്‍ ഗിറ്റാറിസ്റ്റായിട്ടായിരുന്നു തുടക്കം. ജീവിതത്തില്‍ ദുരന്തങ്ങളും ജയില്‍വാസങ്ങളും ഇടയ്ക്കിടെ കടന്നുപോയിക്കൊണ്ടിരുന്നു. 1962ല്‍ മൂന്നുവര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു.

അപ്പോഴെല്ലാം ബെറി സംഗീതത്തിന്റെ കൈയ്യും പിടിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു.
വര്‍ണ്ണവെറിയ്‌ക്കെതിരെ സംഗീതത്തിന്റെ താളംകൊണ്ട് മറികടക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടായിരുന്നു ചക് ബെറിയുടെ ജീവിതം. സംഗീതത്തിന്റെ മാസ്മരികതയില്‍ ജീവിതത്തെക്കുറിച്ച് ഓര്‍ക്കാതെ പോയൊരു മികച്ച സംഗീതജ്ഞനായിരുന്നു ചക് ബെറി. എക്കാലത്തെയും നൂറ് സംഗീതജ്ഞരില്‍ ആദ്യത്തെ പത്തുപേരില്‍ ഒരാളായി ചക് ബെറിയുടെ പേര് എഴുതപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com