സിറിയയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ക്ലോറിന്‍ ബോംബുകള്‍ 

അലപ്പോ പിടിച്ചെടുക്കാനായി നടത്തിയ യുദ്ധത്തില്‍ 2016 നവംബര്‍17 മുതല്‍ ഡിസംബര്‍ 13 വരെ എട്ടു തവണയെങ്കിലും ക്ലോറിന്‍ ബോംബുകള്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് മുകളില്‍ സൈന്യം വര്‍ഷിച്ചിട്ടുണ്ട്
സിറിയയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ക്ലോറിന്‍ ബോംബുകള്‍ 

മൂടി കെട്ടിയ അന്തരീക്ഷം സിറിയയുടെ ജീവിതത്തിന്റെ ഭാഗമാണിപ്പോള്‍. തെളിഞ്ഞ ആകാശം നഷ്ടടപ്പെട്ട ജനതയാണ് സിറിയിയലേത്. സര്‍ക്കാര്‍ സൈന്യവും വിമതരും അവരുടെ ആവശ്യം നേടിയെടുക്കാന്‍ വേണ്ടി മാരകമായ രാസ ബോംബുകള്‍ ജനപഥങ്ങള്‍ക്ക് മുകളില്‍ വര്‍ഷിക്കുമ്പോള്‍ ആകാശം എങ്ങനെ തെളിഞ്ഞിരിക്കാനാണ്. 

യുദ്ധത്തില്‍ രണ്ടു കൂട്ടരും മാരക രാസായുധങ്ങളാണ് പ്രയോഗിക്കുന്നത് എന്നാണ് യുണൈറ്റഡ് നേഷന്റെ കണ്ടെത്തല്‍. അതുകൊണ്ടു തന്നെ രണ്ടു കൂട്ടരുടെ മുകളിലും യുദ്ധക്കുറ്റങ്ങളില്‍ ആദ്യം ചുമത്തിയിരിക്കുന്ന കുറ്റവും അത് തന്നെ.

ക്ലോറിന്‍ ബോംബുകള്‍ കൊണ്ട് ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണ് സര്‍ക്കാര്‍ എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. അലപ്പോ പിടിച്ചെടുക്കാനായി നടത്തിയ യുദ്ധത്തില്‍ 2016 നവംബര്‍17 മുതല്‍ ഡിസംബര്‍ 13 വരെ എട്ടു തവണയെങ്കിലും ക്ലോറിന്‍ ബോംബുകള്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് മുകളില്‍ സൈന്യം വര്‍ഷിച്ചിട്ടുണ്ട് എന്ന് അമേരിക്കന്‍ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. 

ശ്വാസ കോശ സംബന്ധമായ മാരക അസുഖങ്ങള്‍ ഇതുമൂലം ആളുകള്‍ക്ക് സംഭവിച്ചു. ആളുകള്‍ രക്തം ഛര്‍ദ്ദിച്ചും ശ്വാസം മുട്ടിയും മരിച്ചു. അപകടമുണ്ടാക്കാത്ത ആയുധമാണ് ഇത് എന്ന സിറിയന്‍ പട്ടാളത്തിന്റെ വിശദീകരണം ഞെട്ടലുണ്ടാക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com