ഉത്തരകൊറിയയുടെ"മാര്‍ച്ച് 18ലെ വിപ്ലവത്തിന്"ശേഷം നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടു

ഉത്തരകൊറിയയുടെ"മാര്‍ച്ച് 18ലെ വിപ്ലവത്തിന്"ശേഷം നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടു

നോര്‍ത്ത് കൊറിയയുടെ മാര്‍ച്ച് 18ലെ വിപ്ലവത്തിന് ശേഷം നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടുവെന്ന് ദക്ഷിണ കൊറിയയും അമേരിക്കയും.കിഴക്കന്‍ തീരത്തെ വോന്‍സണ്‍ എന്ന സ്ഥലത്തുനിന്നും വിക്ഷേപിച്ച മിസൈല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍
പറയുന്നു. എനനാല്‍ എന്തുതരം മിസൈലാണ്  ഉത്തര കൊറിയ പരീക്ഷിച്ചതെന്ന്  വ്യക്തമല്ല എന്ന് ദക്ഷിണ കൊറിയ പറഞ്ഞു. നേരത്തെ, ഉയര്‍ന്ന ശക്തിയുള്ള പുതിയ റോക്കറ്റ് എന്‍ജിന്റെ ഭൂതല പരീക്ഷണം ഉത്തര കൊറിയ വിജയകരമായി നടത്തിയിരുന്നു. ഏകാധിപതി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. അതിനെ മാര്‍ച്ച് 18ന്റെ വിപ്ലവം എന്നാണ് കിം ജോങ് ഉന്‍ വിശേഷിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com